നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട്/അക്ഷരവൃക്ഷം/ അനുസരണക്കേട് ആപത്താണ്

16:53, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അനുസരണക്കേട് ആപത്താണ് | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അനുസരണക്കേട് ആപത്താണ്


ഒരു സുന്ദരമായ ഗ്രാമം. അവിടെ പച്ചപ്പട്ടു വിരിച്ചതുപോലുള്ള മരങ്ങൾ. കൊച്ചു കൊച്ചു പൂക്കൾ. അവിടെ ഒരു കൊച്ചു വീട്. എല്ലാവിധ സൗകര്യങ്ങളുമുള്ള വീട് . അവിടെ പക്ഷെ ഒരു കുഴപ്പമുണ്ടായിരുന്നു. ഒരു കുട്ടിയുണ്ട് ആ വീട്ടിൽ. പുറത്ത് പോയി കൂട്ടാകാരോടൊത്ത് കളിക്കുന്നതാണ് അവന്റെ ശീലം. അവനോട് വീട്ടിലിരിക്കാൻ പറയുന്നത് അവനെ ശിക്ഷിക്കുന്നതു പോലെയാണ്. കൂടുതൽ സമയവും പുറത്ത് കറങ്ങി നടക്കാൻ അവൻ ഇഷ്ടപ്പെട്ടിരുന്നു. എപ്പോഴും കുസൃതികൾ കാണിച്ച് നടക്കണം.മുതിർന്നവർ പറയുന്നതു കേൾക്കാതെ കറങ്ങി നടക്കുന്ന അവന്റെ പേര് അപ്പുവെന്നാണ്.ഒരു ദിവസം അവന്റെ നാട്ടിൽ ഭയങ്കരമായ ഒരു രോഗം പിടിപ്പെട്ടു. മോനേ ഇതിൽ നിന്നും രക്ഷപെടണമെങ്കിൽ നമ്മൾ വൃത്തിയുള്ളവരായി ജീവിക്കണം. കൈയും കാലും മുഖവുമെല്ലാം കഴുകി വേണം വീട്ടിൽ കയറാൻ എന്ന് അവന്റെ അമ്മ അവനോട് പറഞ്ഞു. പുറത്തിറങ്ങി നടക്കല്ലേ മോനെ എന്ന് അമ്മ പറഞ്ഞപ്പോൾ അവൻ അനുസരിക്കാൻ തയ്യാറായില്ല. അതു കേൾക്കാതെ പുറത്തിറങ്ങി നടന്ന അവന് ആ രോഗം പിടിപെട്ടു. ആകെ ബുദ്ധിമുട്ടിലായ അവൻ ചിന്തിച്ചു.അമ്മ പറഞ്ഞതു കേട്ടാൽ മതിയായിരുന്നു.എന്നാൽ തനിക്ക് ഈ ഗതി വരില്ലായിരുന്നു. അതേ കൂട്ടുകാരേ അനുസരണക്കേട് ആപത്താണ്.


റിയ ഷൈജു
3 B നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട്
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ