എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/'''കൊറോണ'''

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ഈ നൂറ്റാണ്ടിലോ തൊട്ടു മുൻപുള്ള നൂറ്റാണ്ടുകളിലോ കൊറോണ പോലെ ലോകത്തെ ആകമാനം പിടിച്ചുലച്ച ഒരു മഹമാരി ഉണ്ടായിട്ടില്ല. കൊറോണ കാലം മനുഷ്യരുടെ ചരിത്രത്തിലെ ഒരു നാഴികകല്ലാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ അതി വേഗം പടരുന്ന കോവിഡ്‌ 19 എന്ന ഈ രോഗാണു ആധുനിക ലോകത്തെ എല്ലാവിധ സംവിധാനങ്ങളെയും ചോദ്യം ചെയ്യുന്നു എന്നതാണ് വസ്തുത. ലോകാരോഗ്യ സംഘടന മാരക രോഗമായി ചിത്രീകരിച്ചു കഴിഞ്ഞു.
കൊറോണ ഉറവിടവും വരാനുള്ള കാരണങ്ങളും
സർസ് വൈറസുമായി അടുത്ത് ബന്ധമുള്ള ഒരു വൈറാസ്‌ മൂലം ഉണ്ടാകുന്ന ഒരു പകർച്ച വ്യാധിയാണ് കൊറോണ വൈറസ്. ചൈനയിലെ വുഹാനിലാണ് ആദ്യമായി രോഗം തിരിച്ചറിഞ്ഞത്. പിന്നീട് ഈ പകർച്ചവ്യാധി ലോകം മുഴുവനും പടർന്നു. രോഗം ബാധിച്ച വ്യക്തികൾ ചുമക്കുമ്പോഴോ തുമ്മുമ്പോഴോ മൂക്കു ചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് പ്രധാനമായും ആളുകൾക്കിടയിൽ പകരുന്നത്.
രോഗ പകർച്ചയും ശാസ്ത്രിയ മനോഭാവവും
രോഗ സമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗ ലക്ഷണ്ങ്ങൾ ആരംഭിക്കുന്നു. സാധാരണയായി 2 മുതൽ 14 ദിവസം രോഗ ബാധിതരിൽ നിന്ന് അകലം പാലിക്കണം, ഹസ്തദാനം ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് 20 സെക്കന്റ് ഓളം നന്നായി കഴുകണം, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ രോഗ പകർച്ച തടയാൻ ശുപാര്ശ ചെയ്യുന്നു. ചുമക്കുമ്പോഴും, തുമ്മുമ്പോഴും മൂക്കും വായും മൂടുന്നതിലൂടെ രോഗ വ്യാപനം തടയാം. രോഗബാധിതരിൽ നിന്ന് പനി, ചുമ , ശ്വാസം മുട്ട് എന്നീ ലക്ഷണങ്ങൾ ഉണ്ടാവും. രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സ പരിചരണം പരീക്ഷണാത്മക നടപടികൾ എന്നിവ ഉൾപ്പെടുത്തി പ്രതി നടപടികളാണ് ചെയ്യാനാവുന്നത്.
രോഗ പ്രതിരോധത്തിന്റെ കേരള മോഡൽ
നിപ വൈറസിനെ അതി ജീവിച്ച അനുഭവ പാടവുമായാണ് നോവൽ കൊറോണ വൈറസിനെ നേരിടാൻ ആരോഗ്യ വകുപ്പ് സജ്ജമായത്. ജനുവരി 18 മുതൽ വിവിധ തലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ സജ്ജമാക്കിയിരുന്നു. കൊറോണ വൈറസ് ചൈനായിൽ പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തു ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കേരളത്തിലെ എയർ പോർട്ടുകൾ കേന്ദ്രികരിച്ചു നിരീക്ഷണം ശക്തമാക്കി. രോഗബാധ പ്രതിരോധത്തിന് കർശന നടപടികൾ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശവും നൽകി. ടി വി, റേഡിയോ, പത്രങ്ങൾ, സോഷ്യൽ മീഡിയ എന്നിവടങ്ങളിലൂടെ പരസ്യം ലഘു വീഡി യോകൾ വഴി ബോധ വത്കരണ പ്രവർത്തനങ്ങൾ നടത്തി വരുന്നു. മാസ്ക്, കൈയുറ, സുരക്ഷാ കവ ചങ്ങൾ, വ്യക്തിഗത സുരക്ഷ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ ലഭ്യമാക്കാൻ കെ എം എസ് സി എൽ നെ ചുമതലപ്പെടുത്തി. രോഗ ലക്ഷണങ്ങളോ എന്തെകിലും സംശയങ്ങളോ ഉണ്ടങ്കിൽ ബന്ധപ്പെടാനായി ദിശ നമ്പറുകളും അതത് ആശുപത്രിയിലെ നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പറുകളും നൽകി.

അനഘശ്രീ എ സ്
6 L എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം