ഗവൺമെന്റ് എൽ.പി.ബി.എസ്.വക്കം/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതികൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:25, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpbs vakkom (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ വികൃതികൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ വികൃതികൾ

ദൈവത്താൽ അനുഗ്രഹീതമായ നാട് .മനുഷ്യരാൽ നന്മ പതിഞ്ഞ മണ്ണ് .വിളവിന്റെ പൊൻകതിരുകൾ വീണ കാലം .കർഷകർ സന്തോഷത്തോടെ കൃഷി ചെയ്യുന്നു .ദാരിദ്ര്യവും പട്ടിണിയും ആ നാട്ടിൽ നിന്ന് മാഞ്ഞുപോയിരിക്കുന്നു .എങ്ങുംഉപയോഗിച്ച് സന്തോഷപ്പൂമഴ .നിറഞ്ഞു നിന്ന ആ സന്തോഷത്തിനിടയിൽ ആ നാട്ടിൽ ഒരു അതിഥിയായി അവൻ വന്നു .വരൾച്ച ! നാടെങ്ങും വരൾച്ചയിൽ പിടഞ്ഞു . കർഷകർക്ക് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ . കൃഷിക്കാവശ്യമായ വെള്ളം കിട്ടിക്കൊണ്ടിരുന്നത് അവിടെ ആകെ ഉണ്ടായിരുന്നതും വെള്ളത്താൽ സമൃദ്ധമായതുമായ ലക്ഷ്മി നദിയിൽ നിന്നായിരുന്നു . ലക്ഷ്മി എന്ന പേര് കർഷകർ നൽകിയതാണ് .ലക്ഷ്മി ദേവിയാൽ അനുഗ്രഹീതമായ നദി എന്ന വിശ്വാസത്തിലാണ് ആ പേര് നൽകിയത്.ആകെയുള്ള ആശ്രയമായ ആ നദിയും വറ്റിവരണ്ടിരിക്കുന്നു .പാഠങ്ങൾ ഉണങ്ങിയിരിക്കുന്നു . നാടാകെ പട്ടിണിയിലായി .രണ്ടു വർഷം മുമ്പ് അവിടെ മണൽവാരൽ പതിവായി .മറ്റുഗ്രമങ്ങളിൽ നിന്നായിരുന്നു അത് .അതുമാത്രമല്ല ആ നാടിന്റെ വികസനത്തിനായെന്നു പറഞ്ഞു ആ നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു അവിടെ ഒരു ആശുപത്രി പണിയാനും പദ്ധതി തുടങ്ങിയിരുന്നു . കർഷകർ നിഷ്കളങ്കരായതുകൊണ്ടും നിസ്സഹായരായതുകൊണ്ടും ഇതിനെതിരെ പ്രതികരിക്കാൻ അവർക്കു കഴിഞ്ഞില്ല . പക്ഷെ ഈ വരൾച്ച കാലത്തിനനുയോജ്യമല്ല എന്നവർ മനസ്സിലാക്കി .വേനൽക്കാലം തുടങ്ങുന്നുണ്ടായിരുന്നതേ ഉള്ളു . നാടിനു വന്ന ഈ ദുരന്തം വികസനത്തിനായി കാണിച്ച അത്യാഗ്രഹമാണെന്നു അവർക്ക് ബോധ്യപ്പെട്ടു .വേനൽ പകുതിയോളം സ്ഥിതി അങ്ങനെതന്നെ തുടർന്നു . നാടിനു ശാപമായി മാറിയ ആ വികസനം വേണ്ട എന്നവർ തീരുമാനിച്ചു .അതിനെതിരെ പ്രതിഷേധ പ്രവർത്തനങ്ങൾ അവർ സംഘടിപ്പിച്ചു .പൂർണമായും അവർ പ്രതിഷേധത്തിൽ ഭയന്നില്ലെങ്കിലും അവർ അതിനടുത്ത തയ്യാറെടുപ്പുകൾ നിർത്തിവെച്ചു .മണൽവാരാൻ വന്നവരെ കർഷകർ ഓടിച്ചു .പ്രകൃതിയുടെ അനുഗ്രഹമായി ഇതാ വേനൽമഴ പേമാരി ആയി ഒഴുകി .പാടങ്ങളിൽ വെള്ളം നിറഞ്ഞു . നദി കരകവിഞ്ഞൊഴുകി .നാടിന്റെ പഴയ സ്ഥിതി തിരികെ വന്നു . നാടെങ്ങും ആഹ്ലാദപ്പെരുമഴ . കർഷകർ ഒരുമിച്ചു നിന്ന് പ്രതിജ്ഞ എടുത്തു നാടിനു ദോഷമായ ഒരു വികസനവും നമ്മുടെ നാട്ടിൽ വേണ്ട . ഈ കഴിഞ്ഞുപോയ വരൾച്ച പ്രകൃതിയുടെ ഒരു വികൃതിയായി അവർ കണ്ടു .ആത്മാർഥമായി പണിയെടുക്കുന്ന വിയർപ്പിന്റെ ഗന്ധം ഉള്ള ആ നാടിനു പ്രകൃതിയുടെ ഒരു വികൃതി .

അദ്വൈത് കൃഷ്ണ ബി എസ്
3 A ജി എൽ പി ബി എസ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ