15:50, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- എം.യു.പി.സ്കൂൾ,മാട്ടൂൽ(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണകാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാവിലത്തെ ചായ കഴിഞ്ഞു ടി.വി.
കണ്ടിരിക്കുമ്പോൾ അച്ഛൻ ഉറക്കം
തൂങ്ങാറുണ്ടെന്നും.....
അമ്മ വിളിച്ചുണർത്തി ചൂട്
ചായ കൊടുക്കുമെന്നും
ഉച്ചയൂണ് കഴിഞ്ഞു രണ്ടുപേരും
ഒന്ന് മയങ്ങുമെന്ന് പറമ്പിൽ
തൊട്ടാവാടിപൂക്കളുണ്ടെന്നും.......
വൈകുന്നേരം മുറ്റത്തെ മാവിൽ
തണൽ സിറ്റൗട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും
അഞ്ചുമണിയുടെ വെയിൽ
ഊണുമേശപ്പുറത്ത് വിരിയുമെന്നും
ഇന്നലെ വന്ന കൊറോണയാണ്
കാട്ടിതന്നത്......