ഗവ. യു. പി. എസ്. ആലന്തറ/അക്ഷരവൃക്ഷം/ഒരു അനുഭവ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42343 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു അനുഭവ കഥ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരു അനുഭവ കഥ


"മോനെ നീ കൈ കഴുകിയോ? " ഞാൻ ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ അമ്മ ചോദിച്ചു. "കഴുകി അമ്മേ " ഞാൻ പറഞ്ഞു. സത്യത്തിൽ ഞാൻ കയ്യിൽ അൽപ്പം വെള്ളം തൊട്ടതേ ഉള്ളായിരുന്നു. പിറ്റേന്നും അമ്മ ചോദിച്ചു. "കൈ കഴുകിയോ? " "കഴുകി അമ്മേ. " ഞാൻ പറഞ്ഞു മൂന്നാം ദിവസവും അമ്മ ചോദ്യം ആവർത്തിച്ചു. "ഉവ്വ് അമ്മേ " എന്റെ മറുപടി. നാലാം ദിവസം എനിക്ക് ഭയങ്കര വയറു വേദനയും, ഛർദിയും, വയറിളക്കവും പിടിപെട്ടു. ആശുപത്രിയിൽ പോയി . ഡോക്ടർ പരിശോധിച്ചു. ആഹാരം കഴിക്കും മുൻപ് കൈ കഴുകാറില്ലേയെന്ന് ഡോക്ടർ ചോദിച്ചു. ഞാൻ തല കുനിച്ചു നിന്നു. എനിക്ക് എന്റെ തെറ്റ് മനസ്സിലായി. ഡോക്ടർ മരുന്നും ഗുളികയും തന്നു. രണ്ടു ദിവസം കഴിച്ചപ്പോൾ അസുഖം ഭേദമായി. അതിനു ശേഷം ഏത് ആഹാരം കഴിക്കുന്നതിനു മുൻപും കൈ നല്ലവണ്ണം കഴുകുന്നത് ഞാൻ ശീലമാക്കി.

കൃഷ്ണദേവ് A S
1 ബി ഗവ. യു. പി. എസ്. ആലംതറ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ