ഉള്ളടക്കത്തിലേക്ക് പോവുക

സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/ദാമുവും മക്കളും

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shups47332 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ദാമുവും മക്കളും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദാമുവും മക്കളും

ഒരിക്കൽ ഒരു ഗ്രാമത്തിൽ ദാമു എന്ന ഒരു കൃഷിക്കാരനും അദ്ദേഹത്തിന്റെ കുടുംബവും സന്തോഷത്തോടെ താമസിച്ചിരുന്നു.. പെട്ടന്നൊരു ദിവസം അദ്ദേഹത്തിന്റെ ഭാര്യ രോഗം വന്ന് മരിച്ചു... ഭാര്യയുടെ മരണശേഷം വീടും പരിസരവും വൃത്തിയാക്കാൻ അദ്ദേഹം തയ്യാറായില്ല.. മഴക്കാലം തുടങ്ങിയതോടു കൂടി ദാമുവിന്റെ കുട്ടികൾക്ക് ഓരോരോ രോഗങ്ങൾ വന്നു തുടങ്ങി... ദാമുവിന് വല്യ സങ്കടമായി.. അങ്ങനെയിരിക്കെ ദാമുവിന്റെ കൂട്ടുകാരനായ കേശു ഒരു ദിവസം ദാമുവിന്റെ വീട്ടിൽ വന്നു...മക്കളുടെ രോഗങ്ങളെ കുറിച്ച് ദാമു.. കേശുവിനോട് വിഷമത്തോടെ പറഞ്ഞു... ഇതു കേട്ട് ചുറ്റുപാടും നോക്കിയ കേശുവിന് രോഗകാരണം പിടികിട്ടി... വൃത്തികേടായി കിടക്കുന്ന വീടും പരിസരവും... വെള്ളം കെട്ടിക്കിടക്കുന്ന ചിരട്ടകളും പാത്രങ്ങളും... കേശു ദാമുവിനെയും കുട്ടികളെയും കൂട്ടി വീടുംപരിസരമെല്ലാം വൃത്തിയാക്കി.. തുടർന്ന് എല്ലാ ആഴ്ചയിലും ഇതുപോലെ ചെയ്യാൻ ദാമുവിനെയും കുട്ടികളെയും ഉപദേശിക്കുകയും ചെയ്തു.. പിന്നീടൊരിക്കലും രോഗങ്ങളൊന്നും ദാമുവിന്റെ വീട്ടിൽ വന്നതേയില്ലാം... എല്ലാവരും സന്തോഷത്തോടുകൂടി ഇപ്പോൾ ജീവിക്കുന്നു..

മിൻഹ ഫാത്തിമ
2 C സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ, തിരുവമ്പാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020