വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട്/അക്ഷരവൃക്ഷം/ഏകാന്തത
ഏകാന്തത
ഫ്ലാറ്റുസമുച്ചയത്തിലെ നാല് ചുവരുകൾക്കുള്ളിൽ ജീവിതം തുടങ്ങിയിട്ട് വർഷം 10 കഴിഞ്ഞു. എങ്കിലും ഇത്രയും കഠിനമായ നാളുകൾ ഇതിനു മുൻപ് ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ജനലിലൂടെ പുറത്തേക്കു നോക്കുമ്പോൾ ചീറി പായുന്ന ആംബുലൻസുകളുടെ ശബ്ദം മാത്രം.എന്നാൽ ആകാശഗത്തുകൂടെ പറന്നു നടക്കുന്ന പക്ഷികളെ കാണുമ്പോൾ പലപ്പോഴും എനിക്ക് അസൂയ തോന്നിയിട്ടുണ്ട്.കാരണം ഇന്ന് ഞാനും എന്റെ മുത്തശ്ശിയും മാത്രം.ഒരു മാസമായി നാലു ചുവരുകൾക്കുള്ളിലാണ്.
അച്ഛൻ ഗൾഫിലായതിനാൽ ലോക്ക് ഡൌൺ കാരണം ഇങ്ങോട്ട് വരാൻ കഴിയുന്നില്ല.അമ്മ നഴ്സും.അടുത്തുള്ള ആശുപത്രിയിൽ ആയിരുന്നിട്ട് പോലും ഒരു നോക്ക് കാണുവാൻ പോലും കഴിയുന്നില്ല. ആശുപതിയിലെ തിരക്ക് കാരണം ചില സമയങ്ങളിൽ വിളിക്കാറുപോലുമില്ല. അമ്മയെ കണ്ടിട്ട് ഒരു മാസത്തിലധികമായി.
കഴിഞ്ഞതവണ അച്ഛൻ വിഷുവിനു ഒരു സമ്മാനവുമായി വരാമെന്നു പറഞ്ഞാണ് പോയത്. പക്ഷെ വിഷു ഒരു ഓർമ മാത്രമായി അവശേഷിക്കുന്നു.
ആബുലൻസിന്റെ അലർച്ച പലപ്പോഴും എന്നെ ഭയപെടുത്താറുണ്ട്
അത്യാവശ്യത്തിനായി റോഡിലേക്ക് ഇറങ്ങുമ്പോൾ എങ്ങും വിജനമായിരിക്കും. എനിക്കു കൂട്ട് എന്റെ നിഴൽ മാത്രം. ഏകാന്തമായ ജീവിതം എത്ര ദുഷ്കരമായിരിക്കും എന്ന് ഞാൻ ഇപ്പോൾ മാബസിലാക്കിത്തുടങ്ങിയിരിക്കുന്നു.
കഴിഞ്ഞ വർഷം സ്കൂളിൽ നിന്ന് മൃഗശാലയിലേക്കു വിനോദയാത്ര പോയപ്പോൾ അവിടെ ഉണ്ടായിരുന്ന മൃഗങ്ങളുടെ അവസ്ഥ എത്രത്തോളം വേദനാജനകമാണെന്നു ഇന്ന് ഞാൻ മനസിലാക്കുന്നു. കാരണം നാനും ഇന്ന് ആ അവസ്ഥയിൽ ആണല്ലോ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ