(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ഡൗൺ
ലോക്ക് ഡൗൺ
അന്നും ഞാൻ പതിവ് പോലെ സ്കൂളിൽ എത്തി, മാർച്ച് മാസം ആയതു കൊണ്ട് പഴയ പാഠങ്ങൾ എല്ലാം ടീച്ചർമാർ ചോദിച്ചുകൊണ്ടിരുന്നു, 11മണിക്ക്ഹെഡ്മാസ്റ്റർ ടീച്ചർമാരെ വിളിച് എന്തോ സംസാരിക്കുന്നത് കണ്ടു.12 മണിക്ക് ഹെഡ്മാസ്റ്റർ അറിയിച്ചു കൊറോണ കാരണം നാളെ മുതൽ സ്കൂൾ ഇല്ല. കോറോണയെ കുറിച്ച് ജ്യോതി ടീച്ചർ വിശദമായി പറഞ്ഞുതന്നു. വീഡിയോ കാണിച്ചുതരികയും ചെയ്‌തു. എന്തായാലും ഞാൻ സന്തോഷത്തിൽ ആയിരുന്നു, സ്കൂൾ പൂട്ടിയല്ലോ, എല്ലാം പെട്ടന്നവസാനിച്ചു. പ്രധാനമന്ത്രി രാജ്യമൊട്ടാകെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു .ഇപ്പോൾ എവിടെയും പോകാതെ ഞാൻ വീട്ടിലായി.
മഥുരിമ
7ാം ക്ലാസ്