ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
13:16, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44027 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

എങ്ങും പ്രകൃതി വിഭവങ്ങളാലും പ്രകൃതി സൗന്ദര്യത്താലും മുങ്ങിയ നാടായിരുന്നു ചേലക്കര.മനോഹരമായ കാഴ്ചകളാൽ സമ്പന്നമാണ് അവിടം.കള കള നാദമുയർത്തുന്ന നദികളും,നീർച്ചാലുകളും ശിരസ്സുയർത്തി നിൽക്കുന്ന പച്ചപരവധാനി വിരിച്ച മലകളും,ഇടതൂർന്ന് നിൽക്കുന്ന കാടും,വയലുകളും,കൂട്ടംകൂട്ടമായി പറക്കുന്ന ചിത്രശലഭങ്ങളും,ചെറിയ പ്രാണികളും,പക്ഷിമൃഗാദികളും എന്നുവേണ്ട സർവരും ഒന്നിച്ച് ഒന്നായി കഴിയുന്ന ഗ്രാമം.എന്നും സമ്പൽസമൃദ്ധിയുടെ കാലമായിരുന്നു അവർക്ക്.ഒന്നിനോടും പരിഭവമില്ലാതെ കഴിഞ്ഞു.നാളുകൾ അങ്ങനെ പോകെ നാട്ടുകാരുടെ ഇടയിൽ ഒരു സംസാരം പടർന്നു.അറിഞ്ഞില്ലേ ,മേലേക്കര അമ്മിണി ചേട്ടത്തിയുടെ മകൾക്ക് ഒരു വിവാഹാലോചന ചെക്കൻ അങ്ങ് ദുബായിലാണത്രേ.ചായക്കടക്കാരൻ രാമൻചേട്ടൻ പറ‍ഞ്ഞു.അതേ,അതേ,ശരിയാ മറ്റുള്ളവരും ഏറ്റു പറഞ്ഞു.അവിടത്തെ തെരുവോരങ്ങളിൽ എപ്പോഴും ഒരു ഭ്രന്തൻെറ വേഷത്തിൽ നടക്കുന്ന ഒരാൾ ഉണ്ടായിരുന്നു.അദ്ദേഹം ആരാണെന്നോ എവിടന്നാണെന്നോ ആർക്കും അറിയില്ല.എങ്കിലും നല്ലൊരു സദുപദേശിയുടെ ഭാവമായിരുന്നു അദ്ദേഹത്തിന്.പക്ഷെ നാട്ടുകാരിൽ ചിലർ ഭ്രന്തൻ എന്നുതന്നെ അദ്ദഹത്തെ മുദ്രക്കുത്തിയിരുന്നു.ചായക്കടയിലെ ചർച്ച കഴിഞ്ഞ ചിലർ അദ്ദേഹത്തിൻെറ അടുത്തേക്ക് നീങ്ങി എന്നിട്ട് അദ്ദേഹത്തിനോട് പറഞ്ഞു, നാളെ അമ്മണി ചേച്ചിയുടെ മകളുടെ വിവാഹമാണ് പാവപ്പെട്ടവരെയൊക്കെ പ്രത്യേകം പരിഗണിക്കുന്നു എന്നാണ് കേട്ടത്.വന്നാൽ എന്തെങ്കിലും കിട്ടും അവർ ആക്ഷേപഭാവത്തിൽ പറഞ്ഞു.അന്നാട്ടിലെ ആദ്യത്തെ ആർഭാടമായ വിവാഹമായതിനാൽ എല്ലാവരും ആ വിവാഹം ആഘോഷപൂർവ്വം കൊണ്ടാടി.വിവാഹം കഴിഞ്ഞ് വധുവും വരനും ദുബായിലേക്ക് പോയി.അമ്മിണി ചേച്ചിയുടെ മകൾ ധാരാളം പണം അമ്മക്കായി അയച്ചുകൊടുത്തു.അതുകൊണ്ട് അവർ തൻെറ വീടിനുചുറ്റുമുള്ള കാടുപിടിച്ച സ്ഥലത്ത് വൃക്ഷങ്ങൾ മുറിച്ച് തടിയെടുത്ത് വലിയൊരു മണിമാളിക പണിയാൻ തീരുമാനിച്ചു.അതോടെ അവിടെ താമസിച്ചിരുന്ന പലതരം ജന്തുക്കളുടെ കാര്യം അവതാളത്തിലായി.അമ്മിണി ചേച്ചിയുടെ മാളിക പതിയെ പതിയെ ഉയരാൻ തുടങ്ങി.അവരുടെ മാളിക കണ്ട് പലരും അസൂയയോടെ അതുപോലെ പ്രവർത്തിക്കാൻ തുടങ്ങി.പതിയെ പതിയെ ഭവനത്തിന് സ്ഥലമില്ലെന്ന് പറ‍ഞ്ഞ് കുന്നിടിക്കലും പുഴനികത്തലും തുടങ്ങി.മരംമുറിക്കലും മണലൂറ്റും അവിടത്തെ സ്ഥിരം പരിപാടിയായി.മെല്ലെ,മെല്ലെ ആഗ്രമത്തിലെ ഭൂവ്യവസ്ഥ തന്നെ മാറി തുടങ്ങി .ഇത് പ്രകൃതിയോട് ചെയ്യുന്ന ക്രൂരതയാണെന്നറിഞ്ഞിട്ടും പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടേയിരുന്നു.പക്ഷികൾ പോലും നിങ്ങൾ ചെയ്യുന്നത് ക്രൂരതയാണ് എന്ന് ചിലച്ചുകൊണ്ടേയിരുന്നു.പാവം ആമിണ്ടാപ്രാണിയുടെ ശബ്ദം കേൾക്കൻ ആരും ഉണ്ടായിരുന്നില്ല.പിന്നെയും അവർ സർവ്വതും മറന്ന് പ്രകൃതിയെ വേട്ടയാടാൻ തുടങ്ങി.പലപ്പോഴും ഭ്രാന്തൻ എന്ന് പറഞ്ഞ ആവ്യക്തി മാത്രം എല്ലാവരെയും ഉപദേശിച്ചു.”ഹേ മനുഷ്യരേ നിങ്ങൾ ഈ ചെയ്യുന്നത് ഏറ്റവും വലിയ ആപത്താണ്.ഈ പരിസ്ഥിതി എന്നു പറയുന്നത് മനുഷ്യരും,മൃഗങ്ങളും,വൃക്ഷങ്ങളും ഉൾക്കൊള്ളുന്നതാണ്. മനുഷ്യനുള്ളത്പോലെ എല്ലാജീവജാലങ്ങൾക്കും ഭൂമിയിൽ അവകാശമുണ്ട്.”എന്നദ്ദേഹം പല തവണ പറഞ്ഞിട്ടും അവർ നന്നായില്ല. ഭ്രന്തൻ എന്നു പറഞ്ഞ് ആരും ആ വാക്കുകൾ ചെവിക്കൊണ്ടില്ല.ഒടുവിൽ എല്ലാവരുടെയും ആഗ്രഹം പോലെ ആഗ്രാമം വലിയൊരു പട്ടണമായി തീർന്നു.എവിടെ നോക്കിയാലും വലിയ വലിയ ഫ്ലാറ്റുകളും കൂറ്റൻ കെട്ടിടങ്ങളും എങ്ങും ഫാക്ടറികളും,ഷോപ്പിങ്മോളുകളുമായി മാറി.നദിയുടെ ശബ്ദവും കിളികളുടെ ശബ്ദവും കേൾക്കാതെയായി .എങ്ങും തിങ്ങിനിരങ്ങിയ വാഹനങ്ങളുടെ ശബ്ദവും ഫാക്ടറികളുടെ പുകയും കൊണ്ട് നിറഞ്ഞു.ആകാശം പുകകൊണ്ട് കാർമേഘം നിറഞ്ഞതുപോലെയായി.ആ ഗ്രാമം അന്ധകാരം നിറഞ്ഞതുപോലെയായി.അപ്പോഴും പലയിടത്തും നന്മയുടെ വെള്ച്ചത്തിനായി അലഞ്ഞുകൊണ്ടേയിരുന്നു.അതു കണ്ട് മനസ്സലിഞ്ഞ ഒരാൾ അദ്ദേഹത്തോട് ചോദിച്ചു ആരാണ് താങ്കൾ പിന്നെയും പിന്നെയും ചോദ്യം ആവർത്തിച്ചു. അദ്ദേഹം പറഞ്ഞു ഞാൻ പ്രകൃതി മാതാവിൻെറ ആത്മാവുള്ള ഒരു ദേവനാണ്.പലയിടത്തും നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി വിഭവങ്ങളെ കാത്ത് സൂക്ഷിച്ച് വിലമതിക്കനാകാത്ത സമ്പത്തനെ സംരക്ഷിക്കാൻ വന്നതായിരുന്നു. എന്നാൽ ഇവർ അതിനെ നശിപ്പിച്ചു. ഇനി ഇവർ പല പരീക്ഷണങ്ങളെയും നേരിടേണ്ടി വരും .പ്രളയമായും, കൊടുങ്കാറ്റായും,സുനാമിയായും ഇവിടം നിറയും.പ്രകൃതിയിലെ സസ്യങ്ങൾ മാത്രമല്ല ജീവികളെയും ഉപദ്രവിക്കും. അതൊക്കെ പലതരം വൈറസായി മനുഷ്യരെ ആക്രമിക്കും .ഇത്രയും പറഞ്ഞ് അദ്ദേഹം ആകാശത്ത് മറഞ്ഞു.
 

ഫർഹാന .എൻ
8 E ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ
കാട്ടാക്കട ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ