ശങ്കരവിലാസം യു പി എസ്/അക്ഷരവൃക്ഷം/ എന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
13:10, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14669 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=   കൊറോണക്കാലത്തെ എന്റെ അനുഭവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  കൊറോണക്കാലത്തെ എന്റെ അനുഭവം  

മാർച്ച് പത്താം തീയ്യതി എന്റെ പിറന്നാളായിരുന്നു അന്ന് രാവിലെ വളരെ സന്തോഷത്തോടെയായിരുന്നു ഞാൻ സ്കൂളിൽ എത്തിയത് എല്ലാവർക്കും മിഠായിയും സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകവും നൽകി .അന്ന് ഉച്ചയോടെയാണ് ആ വാർത്ത കേൾക്കാനിടയായത് കൊറോണ വൈറസിന്റെ വ്യാപനം തടയാൻ ഇനി മുതൽ സ്കൂളുകൾ അടച്ചിടുകയാണ് എന്ന് കേട്ടപ്പോൾ മനസിലാകെ നിരാശ പടർന്നു .വാർഷിക പരീക്ഷകളും, സ്കൂൾ വാർഷികവും മാറ്റിവച്ചിരിക്കുന്നു! ഇത്രയും കാലം പഠിച്ച ഞങ്ങളുടെ നൃത്തം ഇനി അവതരിപ്പിക്കാൻ പറ്റില്ലല്ലോ എന്നോർത്തപ്പോൾ വളരെയധികം സങ്കടം തോന്നി. ആ സമയത്തൊന്നും കൊറോണയെ ഞാനത്ര പേടിച്ചില്ല. പിന്നെയുള്ള ദിവസങ്ങളിൽ കൊറോണ വൈറസിന്റെ വ്യാപനം കൂടി അങ്ങനെ രാജ്യം മുഴുവൻ ലോക് ഡൗൺ പ്രഖ്യാപിച്ചു.പത്രത്തിൽ കൂടിയും ചാനലുകളിൽ കൂടിയും ഇതിന്റെ ഭീകരത അറിയാൻ സാധിച്ചു.

പൊതുവെ ഞായറാഴ്ചകളിൽ മാത്രമാണ് എന്റെ വീട്ടിൽ എല്ലാവരും ഒരുമിച്ചിരിക്കാറ് എന്നാലിപ്പോൾ ഏത് സമയവും വീട്ടിൽ വളരെ രസകരമാണ് .കളിക്കാൻ പുറത്ത് പോകാൻ കഴിയില്ലെങ്കിലും വീട്ടിൽ നിന്നു തന്നെ പലതരം കളി കളിലും വായനയിലും ഏർപ്പെടാറുണ്ട്. കൂടാതെ കുടുംബാഗങ്ങളുമായി കൃഷിയിലും , ബാക്കി സമയങ്ങളിൽ വീട് വൃത്തിയാക്കിയും, പൂന്തോട്ടം മോടി കൂട്ടിയും ചെലവഴിക്കുന്നു. എങ്കിലും ഞാൻ കൂടുതൽ സമയം ചിത്രങ്ങൾ വരയ്ക്കാൻ ഉപയോഗിക്കാറുണ്ട്. സ്കൂൾ ഉള്ളപ്പോൾ ചെയ്യാൻ സമയം കിട്ടാത്ത പല കാര്യങ്ങളും ചെയ്യാൻ എനിക്ക് ധാരാളം സമയമുണ്ട്.കൂടാതെ പല പല പുതിയ ക്രിയേറ്റിവിറ്റികളും ചെയ്യുന്നു. എന്റെ അമ്മമ്മയുടെ കൈയിൽ നിന്നും ചെറുതായി തുന്നലും പഠിച്ചു തുടങ്ങി.

എപ്പോഴും പടക്കങ്ങൾ പൊട്ടിച്ചു കൊണ്ടുള്ള എന്റെ വിഷു ദിനം ആഘോഷങ്ങളില്ലാതെ വെറും ആശംസകളിലൊതുങ്ങി.ഞാൻ ത്യജിക്കുന്ന സന്തോഷങ്ങൾ നമ്മുടെ നല്ല നാളേക്കു വേണ്ടിയാണെന്ന് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു. ആദ്യമായിട്ടാണ് എന്റെ വീട്ടിലേക്കാവശ്യമായ പലചരക്കു സാധനങ്ങൾ"നാട്ടൊരു മ" എന്ന കൂട്ടായ്മ വഴി എത്തിച്ചു തരുന്നത്. എന്റെ വീട്ടിൽ മാത്രമല്ല കോങ്ങാറ്റ എന്ന പ്രദേശം മുഴുവൻ. ഭക്ഷ്യക്ഷാമം മുന്നിൽ കണ്ട് കനാലിൽ കൃഷി ഇറക്കി വീട്ടിൽ കൃഷി ചെയ്യാൻ വിത്തുകളും തൈകളും ഇവരെ ത്തിച്ചുതരുന്നു. നമ്മുടെ നാടിന്റെ നല്ല നാളേയ്ക്കു വേണ്ടി പ്രയത് നിക്കുന്ന ആരോഗ്യ പ്രവർത്തകരെയും,പോലീസുകാരെയും, ഭരണാധികാരികളെയും ഓർത്ത് ഞാൻ അഭിമാനിക്കുന്നു. അതിലേറെകേരളത്തിൽ ജനിച്ചതിലും.

ലക്ഷ്മി പി
6 B ശങ്കരവിലാസം യു.പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം