വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/പുതിയ വീരൻ

Schoolwiki സംരംഭത്തിൽ നിന്ന്
പുതിയ വീരൻ

കാണാൻ കഴിയാത്ത ഇത്തിരി കുഞ്ഞനാണെന്നാലും
നാടിനെ മുഴുവൻ നശിപ്പിക്കാൻ
കഴിവുള്ളവൻ ഇവനാളൊരു വീരൻ
വിളിക്കാതെ വരില്ല വല്യ അഭിമാനിയാണ്.
നമ്മൾ വിളിച്ചു വരുത്തരുതിവനെ.
സോപ്പിനെ പേടിയാണിവന്.
തുരത്താമിവനെ നമ്മുക്ക്
നാടിനെ രക്ഷിക്കാൻ
പുതിയ വീരനെ
ഒരു നാളുമിവന്റെ കരാള ഹസ്തത്തിൽ പെടരുത്.
പെട്ടാൽ നാശമാണ് ഫലം
നമ്മുടെ മാത്രമല്ല
 ലോകത്തെ തന്നെ നശിപ്പിക്കാൻ
കെൽപ്പുള്ള വീരനെ തുരത്താം
 ഒരേ മനസ്സോടെ അകന്നു നിന്ന്.


നന്ദന സുരജ്
8 D എച്ച് എസ് എസ് & വി എച്ച് എസ് എസ് ,ബ്രഹ്മമംഗലം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത