എൽ എഫ് എൽ പി എസ് മണിമല/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ലോകത്തെ ഇല്ലാതെയാക്കാൻ
വന്നു കൊറോണ
ദൂരത്തുനിന്നോർ ദൂരെത്തന്നെ
ചാരത്തു നിന്നോരും ദൂരെയായി
തൊടുവാൻ ആവില്ല കെട്ടിപ്പിടിക്കാനും
വിദ്യാലയം ഇല്ല കളികളും ഇല്ല
ഒന്നിച്ചിരുന്ന് ഉണ്ടതും കളിച്ചതും
ഓർമ്മയായി നിന്നിടുന്നു
നാലു ചുവരുകൾക്കുള്ളിലായി
ഓരോ കുടുംബവും ലോകം തീർത്തു
എന്നാണ് ഇതിന്നൊരു അവസാനം .....
അകന്നു നിന്നാലും അകറ്റിനിർത്തി
വെറുപ്പിനെ, ദ്വേഷത്തെ, വൈരാഗ്യത്തെ
അകന്നു നിന്നാലും അടുത്തു നിർത്തി
സ്നേഹത്തെ, സാഹോദര്യത്തെ,
കാരുണ്യത്തെയും.
 

അമേയ സാറാ ജെയിംസ്
4 എ എൽ എഫ് എൽ പി സ്‌കൂൾ മണിമല
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത