മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/ കൈ കോർക്കാം നല്ലൊരു നാളേക്കായ്..

Schoolwiki സംരംഭത്തിൽ നിന്ന്
11:18, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൈ കോർക്കാം നല്ലൊരു നാളേക്കായ്..      


             ചൈനയിലെ  വുഹാനിൽ  നിന്നാരംഭിച്ച കൊറോണ എന്നറിയപ്പെടുന്ന കോവിഡ് 19 ഇന്ന് ലോകമെമ്പാടും വ്യാപിച്ചു കിടക്കുകയാണ്. മണിക്കൂറുകൾക്കുള്ളിൽ  നിരവധി പേരാണ് മരണപ്പെട്ടുകൊണ്ടിരിക്കുന്നത്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ കൊറോണ എന്ന മഹാമാരി നമ്മുടെ അടുത്തെത്തിക്കഴിഞ്ഞു. വ്യക്തിശുചിത്വം പാലിക്കുക എന്നതാണ് ഈ രോഗത്തെ തുരത്താനുള്ള വഴി. സ്വന്തം ജീവനുപോലും പ്രാധാന്യം കൽപ്പിക്കാതെ മറ്റുള്ളവരുടെ ജീവൻ കാത്തുസൂക്ഷിക്കുന്ന മാലാഖാമാരാണ് ഇന്ന് നമ്മുടെ ഡോക്ടർമാരും നഴ്സുമാരും. നിശബ്ദമായ ഒരു അന്തരീക്ഷത്തെയാണ് സമൂഹത്തിൽ കാണാൻ സാധിക്കുന്നത്.എല്ലാ ജനങ്ങളും വീട്ടിൽത്തന്നെ സുരക്ഷിതരാവുക എന്നതാണ് ഏറ്റവും വലിയ സുരക്ഷിതത്വം. ഈ  രോഗത്തെ ഭയക്കുകയല്ല  പകരം ജാഗ്രതയാണ് വേണ്ടത്. വ്യക്തിശുചിത്ത്വം  പാലിക്കുകയും വീടും പരിസരവും ശുചിയാക്കുകയും ചെയ്യുക. ഈ മഹാമാരിയെയും നമുക്ക് തുരത്താൻ കഴിയും. അതിനുവേണ്ടി നാം ഒന്നിച്ചു നിൽക്കണം. കൈ കോർക്കാം നമുക്ക് നല്ലൊരു നാളേക്കായി. 
കാർത്തിക് എൻ
4A മുക്കോത്തടം എൽ.പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം