എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാതിരുന്നാൽ

10:56, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം പാലിക്കാതിരുന്നാൽ

ഒരിടത്തൊരിടത് അലസനും മടിയനുമായ ഒരു കുട്ടി താമസിച്ചിരുന്നു. എല്ലാം വാരി വലിച്ചു തിന്നുന്നത് അവന്റെ ഒരു ശീലമായിരുന്നു. അമ്മ അവനെ അതിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. തടിയനും വൃത്തി ഇല്ലാത്തവനുമായിരുന്നു അവൻ. ശുചിത്വം എന്നത് അവന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. നല്ല പച്ചക്കറികളൊന്നും കഴിക്കാത്ത അവൻ ഫാസ്റ്റ് ഫുഡുകൾക്ക് അടിമയായി മാറി. ഇങ്ങനെ ഭക്ഷണം വാരിവലിച്ചു കഴിച്ചാൽ അസുഗം വരുമെന്ന് അമ്മ ഇടയ്ക്കിടെ പറയുമായിരുന്നു. പക്ഷെ അവനത് ചെവിക്കൊണ്ടില്ല. ഒരു ദിവസം അവനു വയറു വേദന വന്നു. ആദ്യം അവനത് കാര്യമായി എടുത്തില്ല. നേരം കുറെ കഴിഞ്ഞു. വയറു വേദന കൂടി. അവൻ അമ്മയോട് വിവരം പറഞ്ഞു. അവർ രണ്ടുപേരും ഡോക്ടറുടെ അടുത്ത പോയി. അപ്പോൾ ഡോക്ടർ അവനു അവന്റെ രോഗകാരണങ്ങൾ മനസ്സിലാക്കിക്കൊടുത്തു. എന്നും വൃത്തിയായികുളിക്കണം, നഖം വെട്ടണം, ഭക്ഷണം കഴിക്കുന്നതിനു മുന്പും ശേഷവും കയ് കഴുകണം, ടോയ്‌ലെറ്റിൽ പോയതിനു ശേഷം കയ് വൃത്തിയായി സോയ്പ്പിട്ടു കഴുകണം.ഇതെല്ലാം കേട്ടപ്പോൾ അവനു തന്റെ തെറ്റ് മനസ്സിലായി. ഇതോടെ അവൻ ശുചിത്വം പാലിക്കുന്ന നല്ല ഒരു കുട്ടിയായി മാറി.


ശിവാനി പി വി
6 A എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ