വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം നിത്യാരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
10:34, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തി ശുചിത്വം നിത്യാരോഗ്യം

സഹപാഠികളായ മനുവും സോമുവും പതിവുപോലെ ഇന്നും സ്കൂളിൽ പോകാൻ ഒരുങ്ങുകയാണ്. എന്നും വൃത്തിയായി കുളിച്ചും വൃത്തിയുള്ള വസ്ത്രം ധരിച്ചും സ്കൂളിലേക്ക് പോകുവാനാണ് സോമുവിനെ ഇഷ്ടം. എന്നാൽ മനു ആകട്ടെ നേരെ തിരിച്ചും. വൃത്തിയായി അലക്കിയ വസ്ത്രത്തിന് പകരം മുഷിഞ്ഞ വസ്ത്രവും ധരിച്ചാണ് സ്കൂളിൽ പോകുന്നത്.

 പുറത്ത് നല്ല മഴ പെയ്യുകയാണ്
 സോമു ബാഗ് എടുത്ത് കുടയുമായി പുറത്തിറങ്ങി.

വഴിവക്കിൽ മനുവിനെ കാത്തു നിൽക്കുകയാണ്. കോരിച്ചൊരിയുന്ന മഴയത്തും മനു ഒരു കുട പോലും എടുക്കാതെയാണ് സ്കൂളിലേക്ക് പോകുന്നത്. മനു മഴ നനയുന്നത് കണ്ട് സോമു തന്റെ കുടയിൽ അവനെയും കൂടി കൂട്ടുന്നു. കുട തട്ടിമാറ്റി മനു ഇങ്ങനെ പറഞ്ഞു; എനിക്ക് മഴ നനഞ്ഞു നടക്കുന്നതാണ് ഇഷ്ടം സോമു ഇതുകേട്ട് അവനോട് പറയുകയാണ് " മനു മഴ നനഞ്ഞാൽ നിനക്ക് പനി വരും അതുകൊണ്ട് എന്റെ കുടയിൽ വരൂ നമുക്ക് ഒരുമിച്ച് പോകാം... സോമുവിന്റെ വാക്ക് വകവയ്ക്കാതെ മനു മഴ നനഞ്ഞു നടന്നു. റോഡരികിലും കുഴിയിലും നിറഞ്ഞ ചെളിവെള്ളത്തിൽ അവൻ ഇറങ്ങി കളിക്കുന്നത് കണ്ടപ്പോൾ സോമു വീണ്ടും പറഞ്ഞു: മനു ചെളിവെള്ളത്തിൽ കളിച്ചാൽ നിനക്ക് അസുഖം വരും. അത് വകവെക്കാതെ അവൻ ചെളിവെള്ളത്തിൽ കളിച്ചു. സോമു സ്കൂളിൽ എത്താൻ വൈകുമെന്ന് മനസ്സിലാക്കിയതിനാൽ വേഗം നടന്നു. മനു വഴിയരികിൽ നിന്ന് കളിച്ചു പതിയെ സ്കൂളിലേക്ക് നടന്നു. മനു സ്കൂളിൽ എത്തുമ്പോഴേക്കും ക്ലാസ് തുടങ്ങിയിരുന്നു. മനുവിന്റെ നനഞ്ഞ ശരീരത്തിൽ എല്ലാം ചെളി പറ്റിയത് കണ്ടപ്പോൾ ടീച്ചർ അവനെ ശകാരിച്ചു. നനഞ്ഞ വസ്ത്രത്തിൽ അവൻ ബെഞ്ചിലിരുന്നു. ഉച്ച സമയം ആയപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാനായി കൈകഴുകാൻ പുറത്തുപോയി. സോമു മനുവിനെ കൈകഴുകാൻ വിളിച്ചു: വാ മനു നമുക്ക് കൈകഴുകി വന്നിട്ട് ഭക്ഷണം കഴിക്കാം. അപ്പോഴും സോമുവിന്റെ വാക്കു കേൾക്കാൻ മനു തയ്യാറായില്ല. "ഇല്ല ഞാൻ വരുന്നില്ല.... " ഞാനിപ്പോൾ തന്നെ ഭക്ഷണം കഴിക്കുകയാണ്.... മനു ഭക്ഷണം വാരിവലിച്ച് കഴിച്ചു തുടങ്ങി. വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിയരികിൽ കാണുന്ന ഭക്ഷണ സാധനങ്ങൾ എല്ലാം വാങ്ങിച്ചു കഴിക്കുന്നത് കണ്ട് സോമു പറഞ്ഞു: മനു ഇത്തരം പലഹാരങ്ങൾ നമ്മുടെ ശരീരത്തിന് മോശമാണ് ഇങ്ങനെ വൃത്തിയില്ലാതെ കിട്ടുന്ന ആഹാരങ്ങൾ നമ്മുടെ ശരീരത്തിന് പല അസുഖങ്ങളും വരുത്തി വയ്ക്കും. വീട്ടിൽ ചെന്നാൽ അമ്മയുണ്ടാക്കുന്ന വൃത്തിയുള്ള ഭക്ഷണം കഴിക്കാം അതുവരെ നീ ക്ഷമിക്കൂ.......... മനു സോമുവിന്റെ വാക്ക് വില വയ്ക്കാതെ പഴകിയ പപ്സും സോഡയും മറ്റ് ബേക്കറി പലഹാരങ്ങളും വാങ്ങിച്ചു കഴിച്ചു. വീട്ടിലെത്തിയപ്പോൾ മനു ബാഗ് താഴെവച്ച് കളിക്കാനായി പുറത്തുപോയി. സോമു കുളിച്ച് വൃത്തി ആയതിനു ശേഷം ഭക്ഷണം കഴിച്ചു.

    കുറച്ചുനാളുകൾ കഴിഞ്ഞപ്പോൾ സ്കൂളിൽ പോകാനായി മനുവിനെ സോമു വിളിച്ചു:വാ... മനു സ്കൂളിൽ പോകാം....

ഇത് കേട്ട് മനുവിന്റെ അമ്മ പുറത്തിറങ്ങി വന്നു : സോമു നീ സ്കൂളിൽ പൊയ്ക്കോളൂ... മനുവിന് വയറു വേദനയാണ് അതുകൊണ്ടു അവൻ സ്കൂളിൽ വരുന്നില്ല.

   സോമു സ്കൂളിൽ ചങ്ങാതിമാരുമായി കളിച്ചു  ഉല്ലസിച്ച് നടക്കുമ്പോൾ മനു അസുഖം ബാധിച്ച് ആശുപത്രിയിൽ കഴിയുകയാണ്,  ഡോക്ടർ നിർദ്ദേശിക്കുന്ന ഭക്ഷണവും മരുന്നും കഴിച്ചു വ്യക്തിശുചിത്വത്തോടെ  കഴിയുകയാണ്.
     ഗുണപാഠം: "ജീവിതത്തിൽ വ്യക്തിശുചിത്വം പാലിച്ചാൽ എന്നും ആരോഗ്യവാനായി ജീവിക്കാൻ കഴിയും" 
ആദിഷ കെ. എം
4 വലിയന്നൂർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ