ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/*ടോമിയും റോമിയും*
*ടോമിയും റോമിയും*
ടോമിയും റോമിയും കൂട്ടുകാരായിരുന്നു.അവർ എപ്പോഴും പുഴക്കരയിൽ കളിക്കും.ഒരു ദിവസം രണ്ടു പേരും കളിച്ചുകൊണ്ടിരുന്നപ്പോൾ ടോമി പറഞ്ഞു "എനിക്ക് വല്ലാതെ വിശക്കുന്നു. എന്തെങ്കിലും തിന്നാൻ കിട്ടുമോ?" "അതിനെന്താ നമുക്ക് പുഴയിൽ നിന്നും മീൻ പിടിക്കാം." അങ്ങനെ റോമി പുഴയിലേക്ക് ചാടി .മീനിനെ കിട്ടി. മീൻ ഉറക്കെ നിലവിളിച്ചു "അയ്യോ! എന്നെ തൊടരുത്. എനിക്ക് കൊറോണയാണ്". ഇതുകേട്ടപ്പോൾ റോമി മീനിനെ പുഴയിലേക്ക് വലിച്ചെറിഞ്ഞ് ഓടി. അമ്പരന്നുപോയ ടോമിയും പുറകെ ഓടി. കുറച്ചു ദൂരം പോയപ്പോൾ റോമി ചോദിച്ചു "നിനക്ക് വിശക്കുന്നില്ലേ? "ടോമി പറഞ്ഞു "കൊറോണ വന്നു ചാവുന്നതിനേക്കാൾ നല്ലതല്ലേ വിശന്ന് ചാവുന്നത് ?" മണ്ടൻമാർ....., മീനിന് കൊറോണ വരില്ലെന്ന് അവർക്ക് അറിയില്ലല്ലോ?
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ