വിളിക്കാതെയെത്തി നീ - യണുവായൊരിക്കൽ, നാടുകൾ താണ്ടിയെൻ നാട്ടിലും വന്നൂ.. പേടിച്ചിരിപ്പാണു ലോകം, പേപിടിച്ചെത്തും , മഹാമാരി നിന്നെ... വീട്ടിലടച്ചിരിപ്പാണെന്റെ - നാട്ടുകാർ, വേർപെട്ടു പോകാതെ - യുയിരിന്നു കാവലായ്.. അഷ്ടിക്കു കഷ്ടപ്പെടു- ന്നൊരീ ജനതയും, അത്രമേൽ നിന്നെ, ഭയന്നു പോയെന്നോ? കാണാത്ത നിൻ രൂപ - മറിയാതെ മേനിയെ, കാർന്നുതിന്നുന്നതും, കാഴ്ചയായ് മാറുന്നു ... സമ്പന്നമാം രാഷ്ട്ര- മാകെത്തകർത്തിന്നു , സ്വപ്നസൗധങ്ങളിൽ, മരണം നിറയ്ക്കുന്നു.. ഇല്ലിനി നിന്റെയീ - വാഴ്ചകൾ, ഇല്ലിനി നിന്റെയീ - സംഹാരവും.. നിന്നെത്തകർക്കുവാൻ ചങ്കുറപ്പുള്ളവർ, നിന്നഹങ്കാരത്തിൻ മുനയൊടിക്കുന്നവർ, നിന്നെത്തുരത്തുമീ- ഭാരതപുത്രൻമാർ ...
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത