ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം നമ‍ുക്കൊന്നിച്ച്

   പ്രതിരോധിക്കാം നമ‍ുക്കൊന്നിച്ച്   


നാടിനെ ഒന്നായ് വിഴ‍ുങ്ങിയ കൊറോണ എന്ന രോഗത്തെക്ക‍ുറിച്ചാണ് ഇന്ന് എല്ലായിടത്ത‍ും എല്ലാവര‍ും ചർച്ച ചെയ്യ‍ുന്നത്. T V യില‍ും പത്രങ്ങളില‍ും ഈ രോഗത്തെക്ക‍ുറിച്ച‍ുള്ള വാർത്തകൾ കൊണ്ട് നിറഞ്ഞിരിക്ക‍ുന്ന‍‍ു. സ്ക‍ൂള‍ുകള‍ും മറ്റ് സ്ഥാപനങ്ങള‍‍ും അടച്ചിട്ട‍ുകൊണ്ട് ജനങ്ങൾ നിരത്തിലിറങ്ങാതെ വീട്ടിലിര‍ുന്ന് കൊണ്ട് ഈ രോഗത്തെ പോരാട‍ുന്ന‍ു. അത‍ുകൊണ്ട‍ുമാത്രം കാര്യമില്ല. വ്യക്തിശ‍ുചിത്വവ‍ും നാം പാലിക്കണം. സോപ്പ‍ുപയോഗിച്ച് ഇടയ്ക്കിടെ നന്നായി കൈകൾ കഴ‍ുകണം. ച‍‍ുമ, ജലദോഷം എന്നിവ ഉള്ള രോഗികൾ അകലം പാലിക്കണം എന്ന ആരോഗ്യപ്രവർത്തകര‍ുടെ നിർദ്ദേശം നാം പാലിക്ക‍ുകയ‍ും വേണം. വ്യക്തിശ‍ുചിത്വം മാത്രമല്ല, പരിസരശ‍ുചിത്വവ‍ും അതിനോടൊപ്പം പാലിക്കണം. അങ്ങനെ നമ‍ുക്കൊന്നിച്ച് ഈ മഹാമാരിയെ പ്രതിരോധിക്കാം.

അരണ്യ എസ് നായർ
4B ഗവൺമെന്റ് ഹൈ സ്ക‍ൂൾ മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം