Schoolwiki സംരംഭത്തിൽ നിന്ന്
വിട്ടുനിൽക്കാം നന്മയ്ക്കായി
പരീക്ഷ തുടങ്ങി ഇനി
മൂന്നു പരീക്ഷകൾ മാത്രം.ഞാൻ എണ്ണി നോക്കി നോക്കി അത് മാർച്ച് ആദ്യ ആഴ്ച ആയിരുന്നു .പരീക്ഷ കഴിയുന്ന അതിനെക്കുറിച്ചും അവധി കാലത്തെ കുറിച്ചുള്ള എൻറെ ചിന്തകൾ മുന്നോട്ടു പോയി കൊണ്ടിരുന്നു അപ്പോഴാണ് ഒരു അതിഥി ക്ഷണിക്കപ്പെടാതെ ഞങ്ങളുടെ കൊച്ചു കേരളത്തിൽ എത്തിയത്.ഈ അതിഥിയെ കുറിച്ച് കേൾക്കുമ്പോഴൊക്കെ ഇത് ഞങ്ങളെ തേടി കൊച്ചുകേരളത്തിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.
ഭാരതത്തിലെ ഏറ്റവും വലിയ അയൽരാജ്യമായ ചൈനയിലെ വുഹാൻ എന്ന മാർക്കറ്റിൽ നിന്നു ' തുടങ്ങിയ അതിഥിയുടെ യാത്ര ഇത്രയും പെട്ടെന്ന് ഇവിടെ എത്തും എന്ന് ഞങ്ങൾ കരുതിയില്ല. ആ അതിഥിയെ പരിചയപ്പെടാം അതാണ് "കൊറോണ" .
കൊറോണ ചൈനയിലെത്തി ഓരോ ദിവസം കഴിയുംതോറും ചൈനയിലെ ജനസംഖ്യ കുറഞ്ഞു വന്നു.ചൈനയിലെ വാർത്തകൾ കേൾക്കുമ്പോൾ ഇതങ്ങ് ചൈനയിലാണെന്ന് ഞാൻ കരുതുമായിരുന്നു.പക്ഷേ രാജ്യങ്ങൾ സന്ദർശിച്ച കൂട്ടത്തിൽ അവൻ ഞങ്ങളുടെ നാട്ടിലും എത്തി.
ഇനി രണ്ടു പരീക്ഷകൾ കൂടി മാത്രമേ ഉള്ളൂ ബാക്കി . അതുകഴിഞ്ഞാൽ അവധിക്കാലം ആയി . അവധിക്ക് ചിത്രരചന പഠിക്കാൻ വിടാമെന്ന് വാപ്പപറഞ്ഞു.അവധിക്ക് കളിക്കാനുള്ള കളികളെ കുറിച്ചുള്ള ആലോചന കളിലൂടെ ഞാനിങ്ങനെ കടന്നുപോയ്ക്കൊണ്ടിരുന്നു.അപ്പോഴാണ് ആ വാർത്ത എത്തിയത് കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച വ്യക്തികളെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി ഭീതി കുറച്ചു ഞങ്ങളുടെ ആരോഗ്യപ്രവർത്തകർ.അപ്പോഴും വിചാരിച്ചു ഞങ്ങൾ കേരളത്തിലെ തെക്കുഭാഗത്തെ അല്ലേ ,രോഗം സ്ഥിരീകരിച്ചത് വടക്കുഭാഗത്ത് അല്ലേ ഇവിടേക്കൊന്നും കൊറോണ എത്തില്ല എന്ന് . അപ്പോഴാണ് ഇറ്റലി കുടുംബം ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞത്.സംസ്ഥാനത്തെ മൊത്തം ഭീതിയിലാഴ്ത്തി .ഏതാനും മണിക്കൂറുകൾ കൊണ്ട് പത്തനംതിട്ട നിശ്ചലമായി.ഇന്ത്യയിൽ ആദ്യം കൊറോണ റിപ്പോർട്ട് ചെയ്ത സംസ്ഥാനം കേരളം എന്ന ഒന്നാം സ്ഥാനവും നമ്മൾ പിടിച്ചുപറ്റി.
അത് പരീക്ഷാകാലം ആയിരുന്നു .യുപി ക്ലാസുകൾ വരെയുള്ള കുട്ടികൾക്ക് പരീക്ഷകൾ നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചു.പിന്നെ ഏതാനും ദിവസങ്ങൾ കൊണ്ട് ബാക്കിയുള്ള പരീക്ഷകളും മാറ്റിവെച്ചു. അങ്ങനെ ഞങ്ങൾക്ക് ശരിക്കും അവധിക്കാലം ആയി .വിദ്യാലയങ്ങളും മദ്രസകളും ട്യൂഷൻ ക്ലാസുകളും എല്ലാം നിർത്തലാക്കി.
കൊറോണയെ ചെറുക്കാൻ വേണ്ട മുൻകരുതലുകളെ കുറിച്ചുള്ള ബോധവൽക്കരണം ജനങ്ങളിലെത്തിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു ഭരണകൂടം . കൊറോണ ചെറുക്കാൻ ഏറ്റവും നല്ല മാർഗ്ഗം വ്യക്തിശുചിത്വം പാലിക്കണം എന്നതായിരുന്നു ബോധവൽക്കരണം.കൈകൾ നിരന്തരം സോപ്പുപയോഗിച്ച് കഴിക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും സമൂഹമാധ്യമങ്ങൾ ഉൾപ്പെടെയുള്ള വാർത്താ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരുന്നു ഓരോ നിമിഷവും ഭരണകൂടം .നമ്മുടെ പ്രിയ മന്ത്രി കെ കെ ശൈലജ ടീച്ചർ വീണ്ടും നമ്മുടെ പ്രിയങ്കരിയായി മാറി.
മാർച്ച് ഇരുപത്തിരണ്ടാം തീയതി ഇന്ത്യയൊട്ടാകെ കർഫ്യൂ പ്രഖ്യാപിച്ചു.അതിൻറെ തലേന്ന് പെരുന്നാളിന്റെ തിരക്കായിരുന്നു കവലയിൽ .എല്ലാപേരും വിചാരിച്ചു ഇനിയുള്ള ദിവസങ്ങളിൽ ആവശ്യസാധനങ്ങൾകിട്ടല്ലെന്ന് .അതായിരുന്നു തിരക്കിന് കാരണം.വീട്ടിലും കുറച്ച് സാധനങ്ങൾ വാങ്ങി വെച്ചു.ഈ രോഗത്തിന്റെ ഭീതിയിൽ രാജ്യം 21ദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.ജനങ്ങളെ വീടിനുള്ളിലേക്ക് ഒതുങ്ങി കൊള്ളാൻ ആഹ്വാനം ചെയ്തു.ഇതൊക്കെ കളിയായി കാണുന്നവർ വീണ്ടും പുറത്തേക്കിറങ്ങി കൊണ്ടേയിരുന്നു.
മാർക്കറ്റുകളും റോഡുകളും എന്നു വേണ്ട എല്ലാ സ്ഥാപനങ്ങളും നിശ്ചലമായ സംസ്ഥാനങ്ങൾ മൊത്തം നിശ്ചലമായി .lockdown ലംഘിച്ച് പുറത്തിറങ്ങുന്നവരെ തുരത്താൻ പോലീസുകാർ എപ്പോഴും ഉറങ്ങാതെ കാത്തു നിന്നു .
ഓരോ ജീവൻറെ വില യെക്കുറിച്ചും എപ്പോഴും ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു.
അങ്ങിനെ കൊറോണാ എന്ന covid 19 ന് കേരളത്തിൽനിന്ന് ഒരാളെയും വിട്ടുകൊടുക്കില്ല എന്ന് കരുതി പൊരുതിയെങ്കിലും മൂന്നുപേരെ അവൻ വിഴുങ്ങിക്കളഞ്ഞു. covid ബാധിതരായ ഓരോ പേരും സുഖം പ്രാപിക്കുന്നു കേരളത്തിൽ . covid ബാധിതരുടെ എണ്ണത്തിൽ ആദ്യം ഒന്നാംസ്ഥാനത്ത് ആയിരുന്ന കേരളം ഇപ്പോൾ covid അതിജീവനത്തിൽ ഒന്നാം സ്ഥാനത്താണ് .എങ്ങനെ പ്രതിരോധിക്കാം എന്നതിന് ലോകരാജ്യങ്ങൾക്ക് കേരളം ഒരു മാതൃകയാണ്.
ഈ അതിഥി വന്നതോടുകൂടി വായുമലിനീകരണം കുറഞ്ഞു ശുദ്ധമായി ശ്വസിക്കാം നമ്മൾക്ക് .പുഴകൾ തെളിഞ്ഞു ഒഴുകാൻ തുടങ്ങി ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ ശ്രമിച്ച ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കും ബിഗ് സല്യൂട്ട്
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|