ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും

പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുക എന്നുള്ളത് നമ്മളെല്ലാവരും ചെയ്യേണ്ട പ്രധാനപെട്ട കാര്യമാണ്. നമ്മളോരോരുത്തരും നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അതിലൂടെ നമ്മുക്ക് രോഗങ്ങൾ വരുന്നത് തടയാൻ കഴിയും. പ്ലാസ്റ്റിക്കുകളും ഉപയോഗമില്ലാത്തവസ്തുക്കളും പരിസരങ്ങളിൽ വലിച്ചെറിയാതിരിക്കുക. ചിരട്ടകളിലും മറ്റും വെള്ളം കെട്ടി നില്കാതിരിക്കാൻ ശ്രദ്ധിക്കുക. അതുവഴി നമുക്ക് കൊതുക് പെരുകുന്നത് തടയാൻ സാധിക്കുകയും കൊതുക് കാരണം ഉണ്ടാകുന്ന രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ സാധിക്കുകയും ചെയ്യും. മനുഷ്യ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുടിവെള്ളം. നമ്മൾ കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പുവരുത്തണം. അതിലൂടെയും രോഗങ്ങൾ വരുന്നത് തടയാൻകഴിയും. പരിസരശുചിത്വം എന്നതുപോലെതന്നെ പ്രധാനമാണ് വ്യക്തിശുചിത്വവും. നമ്മൾ എപ്പോഴും നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുക. ദിവസവും കുളിക്കുകയും ആഹാരം കഴിക്കുന്നതിനു മുമ്പ് കൈകൾ സോപ്പുപയോകിച്ചു കഴുകുകയും ചെയ്യുക.നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ പോഷകഗുണമുള്ളവ കൂടതലായി ഉൾപ്പെടുത്തുക. ഈകാര്യങ്ങളെല്ലാം ജീവിതത്തിൽ ശീലമാക്കിയാൽ നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും.

ആഫിയ.എ
3 D ജി വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം