യു പി എസ് കരിമൻകോട്/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
22:48, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

മനുഷ്യരാശിയ്ക്ക് തന്നെ നാശം വിതച്ച ഒരു വൈറസാണ് കൊറോണ വൈറസ് .ഇത് 'കോവിഡ് 19' എന്നും അറിയപ്പെടുന്നു.ചൈനയിലെ വുഹാനിൽ നിന്നുമാണ് ഈ വൈറസ് പൊട്ടിപുറപ്പെട്ടത്.അതിനു ശേഷം ലോകത്തിന്റെ വിവിധ രാജ്യങ്ങളിലും ഈ രോഗം സ്ഥിതീകരിച്ചു. നമ്മുടെ രാജ്യത്തും ഈ രോഗം വളരെ പെട്ടെന്നു തന്നെ പടർന്നു പിടിച്ചു.കേരളത്തിൽ തൃശൂർ ജില്ലയിലാണ് ഈ രോഗം ആദ്യമായി സ്ഥിതീകരിച്ചത്. ഇതിനു മുമ്പും പല വൈറസുകളും നമ്മെ ബാധിച്ചെങ്കിലും അതി ഭയാനകമായ അവസ്ഥ ഉണ്ടായത് ഇപ്പോഴാണ്. കൊലയാളിയായ ഈ വൈറസിനെ ഈ ലോകത്ത് നിന്നും തുരത്തേണ്ടത് അത്യാവശ്യമാണ്. ഈ രോഗം പകർന്നു കഴിഞ്ഞാൽ 2മുതൽ 28ദിവസത്തിനകമാണ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നത്. ജലദോഷം, പനി,ചുമ, ശ്വാസതടസം തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ഈ രോഗത്തിന് പ്രത്യേകിച്ച് മരുന്നൊന്നും കണ്ടെത്തിയിട്ടില്ല.പ്രതിരോധ ശക്തി കൊണ്ട് മാത്രമേ നമുക്കിവയെ തുരത്താൻ കഴിയുകയുള്ളൂ. അതിനായി നാം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കേണ്ടതുണ്ട്. വ്യക്തി ശുചിത്വം എന്നു പറയുമ്പോൾ നാം ചെറുപ്പം മുതലേ ശീലിക്കേണ്ട ഒന്നാണ്. ഇടയ്ക്കിടെ സോപ്പോ ,സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ രണ്ടും വൃത്തിയായി കഴുകണം.ഈ രോഗം തടയുന്നതിനായി മുഖത്ത് മാസ്കോ തുണിയോ കൊണ്ട് കെട്ടി വയ്ക്കണം. സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുകയാണ് നാം ഓരോരുത്തരും ചെയ്യേണ്ടത്. വ്യക്തി ശുചിത്വത്തോടൊപ്പം പാലിക്കേണ്ട മറ്റൊരു കാര്യമാണ് പരിസര ശുചിത്വവും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ ഒരു പരിധി വരെ നമുക്ക് രോഗത്തെ തടയാൻ കഴിയും. പഴയ കാലത്തെ ജീവിതത്തിലേയ്ക്ക് നമുക്ക് തിരിച്ചു പോകേണ്ടതുണ്ട്. പഴമയുടെ അനുഭവംപുതിയ തലമുറയിൽ എത്തിക്കേണ്ടതുണ്ട്.നാമെല്ലാവരും മണ്ണിലേക്കിറങ്ങി കൃഷി ചെയ്ത് അതിലൂടെ വിഷ രഹിതമായ ഭക്ഷണം കഴിച്ച് നല്ല ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയണം. നമ്മുടെ നിത്യജീവിതത്തിൽ നല്ല ശീലങ്ങൾ വളർത്തിയെടുത്ത് ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാം. അതിനായി നമ്മെ പിടിച്ചിരിക്കുന്ന ഈ മഹാമാരിയെ പ്രതിരോധത്തിലൂടെ തുരത്തി ഈ നാടിനെ രക്ഷിക്കാം.

ജോഷ്വിൻ.ജെ.എസ്
V യു പി എസ് കരിമൻകോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം