പി പി ആർ എം യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/ ശ്രീബുദ്ധ൯

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശ്രീബുദ്ധ൯

ഈ ലോക്ഡൗണ് കാലത്ത് ഞാനും പുറത്തിറങ്ങാതെ വീട്ടിലാണ്. അത്യാവശ്യ സാധനങ്ങൾ വാങ്ങാ൯ അമ്മ പറഞ്ഞതനുസരിച്ച് തൊട്ടടുത്ത കടയിലേക്കിറങ്ങി. റോഡ് വിജനമായിരിക്കുന്നു. കരുതലോടെ ഞാ൯ പീടികയിലെത്തി, സാധനങ്ങളും വാങ്ങി വീട്ടിലേക്കു തിരിച്ചു. ജനജീവിതം സ്തംഭിച്ചിരിക്കുന്നത് ഞാൻ മനസിലാക്കി. വീട്ടിലെത്തിയ ഞാൻ പൊതിക്കെട്ടഴിക്കുമ്പോൾ ഒരു കടലാസ് എന്റെ കണ്ണിൽ പെട്ടു. ഒരു ബുദ്ധസന്യാസിയെക്കുറിച്ചായിരുന്നു അതിൽ, ഞാനത് നിവർത്തി വായിച്ചു. ശ്രീബുദ്ധ൯ ഏകാകിയായിരിക്കുമ്പോൾ ഒരു ശിഷ്യ൯ ഉണർത്തിച്ചു. എനിക്ക് ഒരു പുതിയ മേൽകുപ്പായം വേണമായിരുന്നു. ബുദ്ധ൯ പറഞ്ഞു- എങ്കിലങ്ങനെയാവട്ടെ. നിന്റെ പഴയകുപ്പായം എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത് പ്രഭോ ഞാനത് ഇരിക്കുവാ൯ ഉപയോഗിക്കുന്നു, ശിഷ്യ൯ പറഞ്ഞു. ബുദ്ധനു സന്തോഷമായി, അദ്ദേഹം വീണ്ടും ചോദിച്ചു. നീ മുമ്പ് വിരിച്ചിരുന്നതെന്തു ചെയ്തു. അതു ഞാ൯ നിലം തുടക്കാനുപയോഗിച്ചു. അങ്ങനെയെങ്കിൽ നിലം തുടച്ച തുണി എന്തു ചെയ്തു. അതു ഞാ൯ കൈക്കലയായി ഉപയോഗിക്കുന്നു. പഴയ കൈക്കലയോ,സ്വാമീ ആ തുണി നൂലിഴകളെല്ലാം വേർപെട്ട് പിഞ്ഞിപ്പോയിരുന്നു. ഞാനത് വെളിച്ചത്തിനായി പന്തമുണ്ടാക്കാൻ ഉപയോഗിച്ചു. ബുദ്ധന് സന്തോഷമായി, ശിഷ്യനെ ആശീർവദിച്ചു. കഥ വായിച്ചുകഴിഞ്ഞപ്പോൾ സാധനം പൊതിഞ്ഞു കൊണ്ടുവന്ന കടലാസുകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നായി ഞാ൯. പലയിടങ്ങളിലും ഞാ൯ കാണാറുണ്ട് ഒരുവട്ടമുപയോഗിച്ച സാധനങ്ങൾ ആളുകൾ വലിച്ചെറിയുന്നതും മാലിന്യങ്ങൾ കുന്നുകൂടുന്നതും. ലോകം നേരിടുന്ന മഹാമാരികളുടെ ഉദ്ഭവകേന്ദ്രമായി ഇവ മാറുന്നു. ബുദ്ധസന്യാസിയുടെ ശാന്തസുന്ദരരൂപം എന്റെ മനസ്സിൽ തെളിഞ്ഞു നിന്നു. ബുദ്ധതത്വങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കണമെന്ന് ഞാ൯ ഉറപ്പിച്ചു.

ഗോകുൽ ഷാജി
7 A പി പി ആർ എം യു.പി.എസ് മുഴക്കുന്ന്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം