ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരിയെ നമുക്ക് നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
20:20, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന് മഹാമാരിയെ നമുക്ക് ഒന്നായി നേരിടാം

രണ്ടു വർഷങ്ങൾക്കു മുമ്പ് പ്രളയം എന്ന മഹാദുരന്തത്തെ അതിജീവിച്ച് നാം ഇന്ന് കൊറോണ എന്ന മഹാമാരിക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ്. കൊറോണ വ്യാപനം ലോകത്തെ വലിയ പ്രതിസന്ധിയിലാക്കി. ഞൊടിയിടയിൽ രോഗികളുടെ എണ്ണം ലക്ഷങ്ങൾ കടന്നു. ഈ രോഗത്തെ നശിപ്പിക്കാൻ പ്രതിവിധികളോ മറ്റു പ്രതിരോധകുത്തിവയ്പ്പുകളോ ലോകം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ മഹാമാരിയെ ചെറുക്കാൻ നമ്മുടെ മുന്നിൽ ഒറ്റ വഴിയെ ഉള്ളൂ, വീട്ടിൽ ഇരിക്കുക, അകലം പാലിക്കുക, ഹസ്തദാനം ഒഴിവാക്കുക, ശുചിത്വം പാലിക്കുക. ഇതിലൂടെ നമുക്ക് ഈ മഹാമാരിയെ അതിജീവിക്കാം. ഇത് തിരിച്ചറിഞ്ഞ നമ്മൾ ആരോഗ്യവകുപ്പും നിയമപാലകരും പറയുന്നത് അനുസരിച്ച് സമൂഹത്തിൽനിന്നും സാമൂഹിക അകലം പാലിക്കുക. കൊറോണ എന്ന മഹാമാരിയോട് ഭയമല്ല വേണ്ടത് പ്രതിരോധമാണ് വേണ്ടത്. ഇതിലൂടെ നമുക്ക് ഈ രോഗത്തിനോട് വിട പറയാം. നമ്മൾ മതലിംഗനിറവിവേചനമില്ലാതെ ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിയെ തുരത്തുക.

ഒന്നാണ് നമ്മൾ

രേഷ്മ വി നായർ
9 B ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം