സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
18:30, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം പ്രാധാന്യം

ഹൈജീൻ, സാനിറ്റേഷൻ എന്നീ പദങ്ങളെ ഓർമ്മിപ്പിക്കാനായി നാം ശുചിത്വം എന്ന പദം ഉപയോഗിച്ചു വരുന്നു. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ശുചിത്വത്തിന് നാം ഏറെ പ്രാധാന്യം കൊടുക്കുന്നുമുണ്ട്. വ്യക്തി ശുചിത്വം ഈ രണ്ട് മാസം കൊണ്ട് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകുക എന്നത് നാം ശീലിച്ചു .അതോടൊപ്പം മറ്റുള്ളവരെ അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. വ്യക്തി ശുചിത്വം പോലെ കോവിഡ് 19 പകരുന്ന ഈ വേളയിൽ നാം പാലിക്കേണ്ട കാര്യമാണ് വിവര ശുചിത്വം.(Information h ygiene) കൊറോണയേക്കാൾ വേഗത്തിലാണ് വ്യാജ വാർത്തകൾ പടരുന്നത്. ഒരു ക്ലിക്കിലൂടെ നൂറ് കണക്കിന് ആളുകൾക്ക് തെറ്റായ വിവരം നൽകുമ്പോൾ അതൊരു സമൂഹത്തെയാണ് ബാധിക്കുന്നത്. അതിനാൽ ഞാൻ മുഖാന്തിരമോ എന്റെ കുടുംബത്തിലെ വ്യക്തികൾ മുഖാന്തിരമോ യാതൊരു വിധത്തിലുള്ള വ്യാജ വാർത്തയും പ്രചരിപ്പിക്കില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.ഗവൺമെന്റിന്റേയും ആരോഗ്യ പ്രവർത്തകരുടേയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് ഈ Lock down കാലം വീട്ടിലായിരിക്കാം.കൊറോണയേയും വ്യാജ വാർത്തകളേയും ഒരു പോലെ തുരത്താം. വീട്ടിലിരിക്കൂ.... സുരക്ഷിതരാകൂ...

തിർസ മരിയ
7 C സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


.

 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം