ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്‍ക്കായ് നമ്മളും
നല്ലൊരു നാളേയ്‍ക്കായ് നമ്മളും
ജീവിതം പോലെ പ്രധാനമാണ് ശുചിത്വം. ചുറ്റുപാട് വൃത്തിഹീനമായാൽ രോഗാണുക്കൾ പെരുകും. ഈ പ്രശ്‍നംകൊണ്ട് അനേകം രോഗങ്ങൾ വന്നുചേരും നമ്മൾ എല്ലാവരും മനസ്സുവച്ചാൽ ചുറ്റുമുളള മാലിന്യങ്ങൾ ഇല്ലാതാക്കാം. മാലിന്യങ്ങൾ മൂന്ന് തരത്തിലാണുളളത് ജൈവമാലിന്യങ്ങൾ, ഖരമാലിന്യങ്ങൾ, പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ ഇവ ഒരോന്നും വേണ്ട വിധത്തിൽ സംസ്കരിക്കാം. ജൈവമാലിന്യങ്ങൾ കൃഷിക്കുപയോഗിക്കാം മറ്റുളളവ ഹരിതകമ്മസേനയ്‍ക്ക് നൽകാം. വീടിനുചുറ്റും വെളളം കെട്ടികിടക്കാതെ സൂക്ഷിക്കണം, വെളളം കെട്ടികിടക്കന്നാലുളള അവസ്ഥ നമുക്കറിയാം കൊതുകുകൾ മുട്ടയിട്ട് രോഗം പരത്തും. അതുകൊണ്ട് വീടും പരിസരവും വൃത്തിയോടെ സൂക്ഷിക്കുക. അങ്ങനെ ശുചിത്വം പാലിക്കാത്തവരെ പറഞ്ഞു മനസ്സിലാക്കികൊടുക്കുക.പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ കത്തിച്ചു വായു മലിനമാക്കാതിരിക്കുക. അന്തരീക്ഷം മലിനമായാലും നമുക്ക് രോഗം പിടിപെടും. മാലിന്യങ്ങൾ നദിയിൽ വലിച്ചെറിഞ്ഞ് ജലം മലിനമാക്കാതിരിക്കുക. ഇപ്പോൾ കോവിഡ് 19 പടന്നുപിടിക്കുകയാണല്ലോ ...... ലോക്ഡൗൺ കാരണം എല്ലാവരും വീട്ടിൽ തന്നെ ആണല്ലോ ഈ സമയം നമ്മൾ വീടും പരിസരവും ശുചിയാക്കി മാറ്റാം . എല്ലാവരും എപ്പോഴും കൈകൾ കഴുകി കോവിഡ് 19 നെ പ്രതിരോധിക്കുക. നമ്മുടെ നാടിനെ രക്ഷിക്കുക.
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |