ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/മുത്തശ്ശി മല

Schoolwiki സംരംഭത്തിൽ നിന്ന്
17:52, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുത്തശ്ശി മല


കിഴക്കൻ മലയോരത്തെ ഒരു വലിയ മലയായിരുന്നു മുത്തശ്ശി മല പേരു പോലെ തന്നെ അത്രയേറെ പ്രായമുണ്ടായിരുന്നു ആ മുത്തശ്ശിക്ക്. മുത്തശ്ശിയും മക്കളായ നിരവധി ജന്തുക്കളും വളരെ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. നിറയെ നീർ ചൊലകൾ. തെളിനീരുകൾ കളം കളം പാടി ഒഴുകുന്ന കുഞ്ഞരുവികളും തോടുകളും. അവക്ക് ഇരു കരകളിലുമായി ധാരാളം പൂക്കൾ വിടരുന്ന ചെടികളും വള്ളി പടർപ്പുകളും. അതിലൊക്കെ നിറയെ പല പല സ്വാദുള്ള പഴങ്ങളും. ആകപ്പാടെ സ്വർഗം തന്നെയായുന്നവിടം. ആന മൃതൽ ഉറുമ്പ് വരെ എല്ലാ തരം ജീവികളും വളരെ ഐക്യത്തോടെ സന്തോഷത്തോടെ കഴിഞ്ഞ് വരുകയായിരുന്നു.. ആയിടക്കാണ് ഒരാൾ അവിടെ ക്ക് ആദ്യമായി കടന്ന് വന്നത്. ആ കാട്ടിലെ മരങ്ങളും പൂക്കളും പഴങ്ങളും എല്ലാം കണ്ട് അയാൾക്ക് വളരെ കൊതിയായി. അത് സ്വന്തമാക്കാൻ അയാൾ ആഗ്രഹിച്ചു. പിന്നീടൊരു ദിനം തന്റെ കൂട്ടുകാരെയെല്ലാം കൊണ്ട് വന്ന് അവിടെയാകെ കാണിച്ച് കൊടുത്തു കാര്യങ്ങൾ എന്തൊക്കെയൊ തീരുമാനിച്ചു.

മുത്തശ്ശിക്ക് ആകെ എന്തൊക്കെയൊ പന്തികേട് ഉള്ള പോലെ തോന്നി. അതെ ശരിയായിരുന്നു. പിന്നെ അയാളും കൂട്ടരും വന്നത് വലിയ വലിയ വാഹനങ്ങളും യന്ത്ര വാളുകളും ജെ.സി.ബിയും ഒക്കെ ആയിരുന്നു. വന്നതും ആ മുത്തശിയുടെ തലമുടി പോലെ നിറഞ്ഞ് നിന്നിരുന്ന മരങ്ങളെയെല്ലാം മുറിച്ച് മാറ്റി. ആകാശത്തിലൊരു വലിയ വിടവ് തന്നെയുണ്ടാക്കി. പിന്നീട് മുത്തശ്ശിയെ ജെ സി ബി ഉപയോഗിച്ച് മാന്തിക്കീറാൻ തുടങ്ങി. ലോറികളിൽ മരങ്ങളും മണ്ണുകളും രാപകൽ വ്യത്യാസമില്ലാതെ തലങ്ങും വിലങ്ങും ഒഴുകാൻ തുടങ്ങി. നിറയെ ചോരപ്പുഴകൾ. പച്ചപ്പണിഞ്ഞാർന്നിരുന്ന ആ മുത്തശി മല ചുവന്ന പട്ടണിഞ്ഞ പോലെയായി. വേദന സഹിക്കാനാവാതെ മുത്തശി കിടന്നു ദിവസങ്ങളോളം കരഞ്ഞു. കരഞ്ഞു കരഞ്ഞു കണ്ണീർ ഒക്കെ വറ്റി. അവിടെയാകെ ബിൽഡിങ്ങുകൾ മുളച്ച് വന്നു. അതിലാകെ നിറയെ മനുഷ്യർ താമസിക്കാൻ വന്നു. ഇതോടെ അവിടത്തെ നിവാസികളായ ജീവികളും മനുഷ്യര്യം തമ്മിൽ എന്നും പ്രശ്നങ്ങളായി. മുത്തശി മലയിലെ ആനകളും മറ്റ് മൃഗങ്ങളും ആ ബിൽഡിങ്ങുകളിലെ ആളുകളെ ആക്രമിക്കാൻ തുടങ്ങി. ഏറ്റുമുട്ടലിൽ രണ്ട് ഭാഗത്തേയും നിരവധി പേർ മരിച്ച് വീണു. ആളുകൾ ആനകളെയും മറ്റ് മൃഗങ്ങളെയും ഭയന്ന് വൈദ്യുതി വേലി കെട്ടി. ആനകൾ അവയുടെ സഞ്ചാര പാതകളിലൂടെ സഞ്ചരിക്കുമ്പോൾ കമ്പിവേലികളിൽ തട്ടി മരണമടഞ്ഞു. ഇത് സഹിക്കാനാവാതെ ഒരു കനത്ത മഴയുള്ള ദിവസം മുത്തശി മല ആത്മഹത്യയ്ക്ക് ഒരുങ്ങി. മുത്തശ്ശിമല സ്വയം ഉരുൾ പൊട്ടി ഇടിഞ്ഞ് പൊളിഞ്ഞ് വീണു. കുത്തിയൊലിച്ച് ഒഴുകി നടന്നു. അതിൽ പെട്ട് ആ കെട്ടിടങ്ങളും അതിലെ ആളുകളും മരണപ്പെട്ടു. മുത്തശ്ശി മലയും അതിലെ മൃഗങ്ങളും എല്ലാം ഓർമയായി.


മുഹമ്മദ് ആഷിഫ് മോൻ
6 A ജി.എച്ച്.എസ്.എസ്. ക‍ുഴിമണ്ണ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ