ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


കബന്ധങ്ങൾ ചുറ്റിലും
കരച്ചിലും നെടുവീർപ്പും
പണിയില്ല പണമില്ല
പടരുന്ന പിരിമുറക്കം.

ചീനയിൽ തുടങ്ങി
കീഴടക്കി ലോകത്തെ
പണമോ ജാതിയോ പ്രായമോ-
ഭേദമന്യേ പടരുന്നു.

നോക്കി ഞാൻ ഭാരതത്തിൽ
നോക്കി ഞാൻ കേരളത്തിൽ
കണ്ടു ഞാൻ ഒരുമയെ
കോവിടെന്ന മാരിയെ തല്കയുവാൻ.

 മലമ്പനിയെ, വസൂരിയെ
 പ്രളയത്തെ, ക്ഷാമത്തെ
 ഒരുമതൻ കൈക്കരുത്താൽ
 ഒരുക്കിയ ആർജ്ജവത്തെ

 തൊണ്ണൂറ്റിമൂന്നിൽ തോമസും
 എൺപത്തെട്ടിൽ മേരിയും
 മറികടന്നൊരീ വൈറസിനെ
 പടി കടത്തും നമ്മളൊന്നായി.


ബിജിൽ ബാബു
8E ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത