ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/അക്ഷരവൃക്ഷം/ ജാലക കാഴ്ച....

16:47, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാലക കാഴ്ച....

 മുതലാളിതൻ അടിമപ്പെട്ട കന്യക-
  യിതാ നാല് ചുവരുകൾക്കിട-
  യിൽ മൂഖതയെ പുതച്ച്‌,
   തളക്കപ്പെട്ടിരിക്കുന്നു.....
   മറ്റാരുമില്ലവൾക്ക് കൂട്ടായി ഒറ്റ-
   പ്പെടലും അന്ധകാരവും മാത്രം!
   പിന്നെ നോക്കി കരയാനോ,
   പൊട്ടിപ്പൊളിഞ്ഞ ജനല്പാളികൾ....

         നടക്കാത്ത സ്വപ്നങ്ങൾ,
         നടക്കുന്ന അനീതികൾ,
         രണ്ടിനും സാക്ഷിതൻ
         ജാലക വാതിൽ...........
         ചിതലരിച്ച ചുവരുകൾക്കപ്പുറം,
         ഏലിയരിച്ച തറകൾക്കപ്പുറം,
         അവൾ സൃഷ്ട്ടിച്ച ലോകം
         അത് ജനാലകളിലൂടെ........

ഒരുകോണിൽ പന്തിന് പുറ -
കെ പോകുന്ന വികൃതി പയ്യന്മാരും,
സന്ധ്യാസമയത്ത് പൂപറിക്കുന്ന
പാവാടയണിഞ്ഞ സുന്ദരിക്കോതകളും..........
ദൂരെ, ആടിയുലയുന്ന ഓലപ്പുരയിലോ
 മദ്യലഹരിയിൽ ആടിയുലയുന്ന പുരുഷവർഗം,
 സകലതും സഹിച് നെഞ്ച് നീറി
 ഗൃഹം ഭംഗിയാക്കി ക്ഷമശാലിയാം സ്ത്രീവർഗവും.......
 
       ക്രൂനമാം മുതലാളിയവൾക്ക്
       സമ്മാനിച്ചതാം നശിക്ക-
       പെട്ട ജീവിതം......
       ജനാലകൾ സമ്മാനിച്ചതോ,
       മധുരമാം കിളികൊഞ്ചലുകൾ,
      വർണമാം പുഷ്പസുഗന്ധവും......
      ആകാശത്ത് ഇരുട്ടിൽ വെളിച്ചം
      പകർന്നത് നക്ഷത്രതാരകങ്ങളും,
      ഇരുട്ടിലാക്കപ്പെട്ടവളുടെ
      മുറിയിൽ വെളിച്ചം നിറക്കുന്നത്
      ജനാലകൾ തന്നെ.......... !
 

ഫിദ ഫാത്തിമ.എം
XI ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്.മുട്ടിൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത