എസ്.എൻ.യു.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/അപ്പുക്കുട്ടന്റെ ചിന്തകൾ
അപ്പുക്കുട്ടന്റെ ചിന്തകൾ
ഡിസംബർ 31ലെ മഞ്ഞുമൂടിക്കിടക്കുന്ന ഒരു പ്രഭാതം . അന്നത്തെ ആകാശവാണി വാർത്തകൾ കേട്ടാണ് അപ്പുക്കുട്ടൻ ഉണർന്നത് . അതിലെ ആദ്യ വാർത്ത ഇതായിരുന്നു . വുഹാനിലെ അധ്യാപകയ്ക്ക് അജ്ഞാത വൈറസ് പിടിപെട്ടു . ഇതുകേട്ട് അവൻ അമ്മയോട് ചോദിച്ചു . എന്താണ് അജ്ഞാത വൈറസ് ? അമ്മ പറഞ്ഞു . ഇതുവരെ ആരും കേട്ടിട്ടുപോലുമില്ലാത്ത വൈറസിനെയാണ് അജ്ഞാത വൈറസ് എന്നു പറയുക . അപ്പോഴും അവന്റെ സംശയങ്ങൾ തീർന്നില്ല . ഇതേപ്പറ്റി അമ്മയോട് ചോദിക്കാൻ ചെന്നപ്പോഴേക്കും അമ്മ പറഞ്ഞു . എനിക്ക് വേറെ പണിയുണ്ട് . നീ നാളത്തേക്കുള്ള ടൈംടേബിൾ എടുത്ത് വയ്ക്ക് . നാളെ സ്കൂൾ തുറക്കുമെന്നുളളത് നിനക്കറിയില്ലേ . അമ്മയും അപ്പുവും ഒരെ സ്കൂളിലായതുകൊണ്ട് ടീച്ചറുടെ മോനെ എന്നു വിളിച്ച് പലരുമ കളിയാക്കുമായിരുന്നു . പക്ഷേ അവനതൊന്നും ശ്രദ്ധിക്കാതെ മറ്റു കാര്യങ്ങളിലേർപ്പെട്ടു . എന്നാൽ ജനുവരി 1 ന് സ്കൂൾ തുറന്നപ്പോൾ അവൻ അജ്ഞാത വൈറസിന്റെ കാര്യം മാത്രമേ ഓർമിച്ചുള്ളു . അതു കാരണം അവന് ശരിക്കും ഒന്നുറങ്ങാൻ പോലും കഴിഞ്ഞില്ല . കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ വൈറസിനൊരു ഒരു പേരും വന്നു . കൊറോണ വൈറസ് . ഈ വൈറസ് പടർത്തുന്ന രോഗമാണ് കോവിഡ് 19 . 2019 ഡിസംബർ 31 ന് പ്രത്യക്ഷപ്പെട്ടതുകൊണ്ടാണ് കോവിഡ് 19 എന്ന പേരു വന്നത് . അമ്മ ഇങ്ങനെയാണ് പറഞ്ഞത് . അടുത്ത ദിവസം പത്രം വന്നപ്പോൾ കൊറോണയെ പറ്റി ഒരുപാട് കാര്യങ്ങൾ അതിൽ പ്രതിപാതിക്കുന്നുണ്ടായിരുന്നു . കാലാവസ്ഥ വ്യതിയാനങ്ങളെക്കൊണ്ട് വൈറസുകൾക്ക് ജനിതകമാറ്റം സംഭവിച്ചാണ് പല രോഗങ്ങൾ പടർത്തുന്ന മാരക വൈറസുകളായി മാറുന്നത് . ഫലപ്രദമായ മരുന്ന് ഇതിനെതിരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല എന്നത് അവനെ ആകുലപ്പെടുത്തി . 1918 ൽ സ്പാനിഷ് ഫ്ലൂ എന്ന രോഗം അഞ്ചുകോടിയിലേറെ ആളുകളെയാണ് കൊന്നൊടുക്കിയത് . വൈറസുകൾക്കെതിരെ മരുന്ന് കണ്ടുപിടിക്കാത്തത് രോഗം പടരാൻ ഇടയാക്കുന്നു . പത്രത്തിൽ വന്ന ഈ കാര്യങ്ങളത്രയും അവൻ അമ്മക്ക് പറഞ്ഞുകൊടുത്തു ഒരു കുഞ്ഞു വൈറസിനു മുന്നിൽ നിസ്സാഹായനായി പകച്ചു നിൽക്കാൻ മാത്രമേ മനുഷ്യരാശിക്ക് കഴിയുന്നുളളൂ എന്ന ചിന്തയോടെ അപ്പുക്കുട്ടൻ ഉറങ്ങാൻ കിടന്നു .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ