സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ ആരോഗ്യത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യത്തിലേക്ക്


പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ പരിസ്ഥിതി സംരക്ഷണത്തിലും ശുചിത്വത്തിലും രോഗപ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിലും ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു . നമ്മുടെ പുരാതന സംസ്കാരത്തിൽ ഇതിന്റെ തെളിവുകൾ വ്യക്തവുമാണ് . പരിസ്ഥിതി സംരക്ഷണവും ശുചിത്വവും ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരാണ് നമ്മുടെ പൂർവികർ . മാത്രമല്ല രോഗം പ്രതിരോധം ശുചിത്വ വ്യവസ്ഥയുമായി എന്ന ബന്ധപ്പെട്ടിരിക്കുന്നു . എവിടെയെല്ലാം നാം ശ്രദ്ധിച്ചു നോക്കുന്നുവോ അവിടെയെല്ലാം നമുക്ക് മലിനീകരണം കാണുവാൻ സാധിക്കുന്നു. വീടുകൾ ,ആശുപത്രികൾ ,മാർക്കറ്റുകൾ തുടങ്ങി മനുഷ്യർ എവിടെയൊക്കെ സഞ്ചരിക്കുന്നുണ്ടോ അവിടെയൊക്കെ ശുചിത്വമില്ലായ്മ കാണപ്പെടുന്നു . തീർച്ചയായും മലിനീകരണത്തിനു കാരണം ശുചിത്വമില്ലായ്മയാണ്.ലളിതമായി പറയുകയാണെങ്കിൽ ഉപയോഗശൂന്യമായ വസ്തുക്കളുടെ കുമിഞ്ഞ് കൂടലാണ് മലിനീകരണം . ഇവ അന്തരീക്ഷത്തെയും വെള്ളത്തിനെയും മണ്ണിനേയും മലിനമാക്കുന്നു . ഏതുതരം മാലിന്യവും പാരിസ്ഥിതിക മലിനീകരണത്തിന് കാരണമാകുന്നു . ഉപയോഗശൂന്യമായ എല്ലാ വസ്തുക്കളും മാലിന്യമാകുന്നില്ല . ഉദാഹരണത്തിന് വീട്ടുമുറ്റത്ത് കിടക്കുമ്പോൾ ചാണകം മാലിന്യമാണ് . എന്നാൽ ചെടിയുടെ ചുവട്ടിൽ എത്തുമ്പോഴോ ; അത് ഏറ്റവും അത്യാവശ്യമായ വളമായി മാറുകയാണ്.ഈ തിരിച്ചറിവുണ്ടായാൽ പരിസ്ഥിതി മലിനീകരണം ഒരു പരിധി വരെ തടയുവാൻ കഴിയുന്നു . വ്യകതികൾ സ്വയം പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങളുണ്ട് . അവ കൃത്യമായി പാലിച്ചാൽ ജീവിത ശൈലി രോഗങ്ങളെയും മറ്റ് പകർച്ചവ്യാധികളെയും ഒഴിവാക്കുവാൻ കഴിയും. കൈകൾ വൃത്തിയായി കഴുകുക , രണ്ടു നേരം കുളിക്കുക ,തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക ,എന്നതൊക്കെ ശുചിത്വത്തിൽ പ്രധാനപ്പെട്ടതാണ് .ഇതു വഴി കൊറോണ പോലെയുള്ള വൈറസുകളെ എളുപ്പത്തിൽ കഴുകിക്കളയാം . രോഗ പ്രതിരോധശേഷി വർധിപ്പിക്കുവാൻ നാം ഒരു പാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് .പച്ചക്കറി, പഴവർഗങ്ങൾ ധാരാളം ഭക്ഷിക്കുന്നതുവഴി വിവിധ തരം പകർച്ചവ്യാധികളെ തടയുവാൻ സാധിക്കുന്നു .കൂടാതെ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അനിവാര്യമായ ഒന്നാണ് .ശുദ്ധമായ അന്തരീക്ഷം നമ്മുടെ പല രോഗങ്ങളും തടയും .ശുദ്ധമായ ഭക്ഷണം കൃത്യമായ അളവിൽ കൃത്യസമയത്ത് കഴിക്കുന്ന ശീലമാക്കേണ്ടതാണ് .കൂടെ ഗാർഹിക ശുചിത്വവും അത്യാവശ്യമാണ് . സമൂഹത്തിലെ സാമൂഹ്യ വികസനത്തിന്റെ നിർണായക മേഖലകളിൽ ഒന്നാണ് ജനങ്ങളുടെ ആരോഗ്യനിലയിലെ പുരോഗതി .ഏതുതരം മാരക രോഗത്തേയും നമ്മുടെ ശുചിത്വത്തിലൂടെ നമുക്ക് തുരത്തുവാൻ സാധിക്കണം .നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിൽ തന്നെയാണ് . അതിനെ വൃത്തിയോടെ പരിപാലിക്കേണ്ടത് നമ്മുടെ കടമയുമാണ്. എങ്കിൽ ഏതുതരം വൈറസിനെയും ഇല്ലാതാക്കുവാൻ നമുക്ക് സാധിക്കും .

ദേവനന്ദ എം
9 D സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം