ജി.എച്ച്.എസ്.എസ്. എടക്കര/അക്ഷരവൃക്ഷം/‌നഷ്ടപ്പെട്ട ജീവിതം

നഷ്ടപ്പെട്ട ജീവിതം
(വീടും, പറമ്പ‌ും ,വസ്ത്രങ്ങള‌ും എല്ലാം പ്രളയത്തിൽ നഷ്ടപ്പെട്ട‌ു പോയ ഒരു പാവം വ‌ൃദ്ധയ‌ുടെ ജീവിതവ‌ും വേദനയ‌ും.)


എന്തിനാണെന്നെ നീ ദുഃഖത്തിലായഴ്ത്തി
എൻ ജീവിതം എന്തിന‌ു നഷ്ടത്തിലാക്കി
ഒരുപ്പാട‌ു ദ‌ുരിതം എൻ ച‌ുമലിലേറ്റി നീ
ഒരുപ്പാട‌ു കഷ്ടത നിറച്ച‌ുവച്ച‌ു
എന്തിനാണെന്നോട‌ു ഈ ക്രൂരത
എൻ പറമ്പെല്ലാം നഷ്ടത്തിലാക്കി നീ
എൻ ജീവിതം തൻ ദ‌ുരിതത്തിലാക്കി
എങ്ങ‌‌ു പോയെന്റെ എല്ലാം (2)
ഉട‌ുത്തുണിയില്ലാതലയ‌ുകയാണ‌ു ഞാൻ
ഒര‌ു പിടി ഭക്ഷണത്തിനലയ‌ുകയാണ‌ു ഞാൻ
   
പ്രക‌ൃതി പ്രണയിച്ച കേരളത്തെ
എന്തിന്‌ കണ്ണീരിലാക്കി മാറ്റി
എൻ ജീവിതം മ‌ുരടിച്ച‌ു പോയ്
എങ്ങോട്ട‌ു പോകണമെന്നറിയാതെ
അലയ‌ുകയാണിന്ന‌ു ഞാൻ ദൈവനാട്ടിൽ
സൂര്യന‌ുദിച്ച കാലം മറന്ന‌ു ഞാൻ
ഒര‌ു കാലനായ് മഴവന്ന‌ു എന്നരികിൽ
എന്നെ ദ‌ു:ഖത്തിലാഴ്ത്തി മടങ്ങീ പ്രളയം (2)
                                  
                                    -


അനാമിക. എൻ
8 A ജി.എച്ച്.എസ്.എസ്. എടക്കര
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത