എ.യു പി. എസ്. ചമ്പ്രകുളം/അക്ഷരവൃക്ഷം/അതിജീവിക്കാം ഒരുമിച്ച്

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majeed1969 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം ഒരുമിച്ച് | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കാം ഒരുമിച്ച്


കരുതണം നാമീ മഹാ മാരിയെ
ലോകത്തെ നടുക്കിയ ഈ കൊറോണയെ
പൊലിഞ്ഞിടുന്നു ജീവനീ പാരിലും
മിഴിച്ചു നിൽക്കുന്നു ലോകവും ശാസ്ത്രവും .
കഴുകിടേണം കരങ്ങൾ ഇടയ്ക്കിടെ
ധരിക്കുവിൻ ശുചിത്വമുള്ള മുഖാവരണം
കുറച്ചു കാലം വേണ്ടിനി ഹസ്തദാനവും
മാറ്റി വയ്ക്കുവിൻ സൗഹൃദ സന്ദർശനങ്ങളും
ഭയന്നു നിൽക്കേണ്ട നേരമല്ലിത്
ഓർക്കുക കളിയല്ലിത് കാര്യം
ഒരുമയോടെ തോൽപ്പിച്ചിടും നമ്മൾ
തളരുകയില്ലിത് കരളുറപ്പുള്ള കേരളം .

 

മുഹമ്മദ് യാസീൻ A.
4 C എ.യു.പി .എസ്.ചമ്പ്രകുളം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത