നിലാവ്
   
പ്രശാന്തിതൻ വെളിച്ചമായി നീ എന്നെ
വന്നു തഴുകിയപ്പോൾ എൻ ഹൃത്തടം
എന്തിനോവേണ്ടി കുതിക്കുകയായിരുന്നു
എന്തിനായിരുന്നു എന്തിനായിരുന്നു അത്.......

ഒരു വെളുത്ത തൂവൽപോലെ
നിന്റെ പ്രകാശം എല്ലായിടവും
കവർന്നെടുത്തു, വൃക്ഷങ്ങൾക്കിടയിലൂടെ
നിൻ വെളിച്ചം എൻ മിഴിയിൽതട്ടി

മിഴികൾ നിറഞ്ഞൊഴുകുന്ന എന്നിലേക്ക്
ഒരു ചെറു സാന്ത‌്വനമായി വന്നു നീ...
എന്നുള്ളിലെ ഇരുണ്ട കാർമേഘങ്ങളെ അകറ്റിയില്ലേ?

രാത്രിതൻ ഇരുളിനെ മാറ്റുവാനായി
ഭൂമിയിൽ പ്രകാശത്തിൻ വിത്തുകൾ പാകി നീ....
                        
 

സേതുലക്ഷമി പി വി
8 A ആർ.പി.എം.എച്ച്.എസ്, കുമ്പളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത