മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ഇരുട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
ഇരുട്ട്

മനസ്സിന്റെ തീരാനോവ്
അകറ്റിനിർത്താത്തവൻ
രാത്രിയിലെ അന്ധനെ പോലെയാണ്
ഞാൻ മാത്രമെന്ന് കരുതുന്നവനും
ഞാൻ മാറില്ല എന്ന് കരുതുന്നവനും
രാത്രിയിലെ തടവുകാരാണ്
വെളിച്ചം കൊണ്ട് മനുഷ്യൻ
ഉണരുന്നില്ലെങ്കിൽ
ഇരുട്ട് അവനെ
വിഴുങ്ങിക്കൊണ്ടേയിരിക്കും
ചെറു ചുവടുവെപ്പുകളെ
വൻ പരാജയമായി
കരുതുന്നവനും
വെളിച്ചത്തിലേക്കുള്ള
വാതിൽ തുറക്കാതെ
ഇരുട്ടിലേക്ക് മടങ്ങുന്നവനും
ചരട് പൊട്ടിയ പട്ടത്തെപ്പോലെയാണ്
ദൈവത്തോടാക്രോശിച്ചു
പ്രഭാതാംശു തേടി
നടക്കുന്നവൻ പറയും
ഇരുട്ട്
ഇരുട്ട്
ഇരുട്ട്.!


 


ശ്രീനന്ദ ശ്രീനിത്ത്
7 A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത