മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
പണ്ടൊരു ഗ്രാമത്തിൽ രാജു എന്നും രാമു എന്നും പേരുള്ള രണ്ട് ചങ്ങാതിമാരുണ്ടായിരുന്നു. അവർ മീൻ വിറ്റാണ് ജീവിച്ചിരുന്നത്. രാജു നല്ല ശുചിത്വബോധമുള്ളവനാണ് . എന്നാൽ രാമുവാകട്ടെ തീരെ വൃത്തിയില്ലാത്തവനും. അതിനാൽ രാജു എപ്പോഴും രാമുവിനെ ഉപദേശിക്കുമായിരുന്നു. എന്നാൽ രാമു അതൊന്നും കേൾക്കാറേയില്ല. രാമുവിൻെറ വീടും പരിസരവും മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു. അങ്ങനെ മഴക്കാലം വന്നെത്തി. ഒരു ദിവസം രാമുവിന് വയറിളക്കവും ഛർദ്ദിയും കാരണം തീരെ വയ്യാതായി .രാമുവിനെയും കൂട്ടി രാജു ആശുപത്രിയിൽ പോയി.രാമുവിനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു..അടച്ചു വച്ച ആഹാരം മാത്രമെ കഴിക്കാവൂ , വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇല്ലെങ്കിൽ ഇത്തരം അസുഖങ്ങൾ വരും. അപ്പോഴാണ് രാമുവിന് തൻെറ തെറ്റ് മനസിലായത് . അപ്പോൾ രാമു പറഞ്ഞു ..ഇനി മുതൽ വീടും പരിസരവും ഞാൻ വൃത്തിയായി സൂക്ഷിച്ചോളാം. രോഗം വരാതെ ശ്രദ്ധിക്കും. കൂട്ടുകാരെ നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ശുചിത്വമാണ് പ്രധാനം.......
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |