കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/ ദാരിദ്ര്യം

Schoolwiki സംരംഭത്തിൽ നിന്ന്
ദാരിദ്ര്യം

 


വയറുകത്തുന്ന വേദന കൊണ്ടെൻ
മക്കൾ നീറി പുളണ്ടു കരയവേ
എൻ ജീവൻ നിലച്ചു ജീവിതമേ
അവസാനിച്ചു കാക്കണം ദൈവമേ എന്നെ


പണത്തിനായി തേങ്ങിക്കരഞ്ഞു
ഞാൻ മുതലാളിയെന്ന ചവിട്ടി
യരക്കവെ, എൻ ഹൃദയം ഇടിപ്പൂ
എൻ പേശികളെന്നെ മുറുക്കിപിടിക്കവെ

മരിക്കാനായ് ഒരുങ്ങവെ
സഹതാപഠ കാട്ടാൻ വന്നെത്തിയൊരുവൻ
എന്നെ കൈപിടിച്ചെഴുന്നേൽ പിക്കവേ
എൻ പുതു ജീവൻ ഉണർന്നു.

പുതു ജീവൻ കിട്ടി ഞാൻ ഉണർന്നു
എൻ ശിരസ്സിൽ പുതുമഴ പെയ്തു.
എൻ ഞരമ്പുകളിൽ ചോരതിളച്ചു മറിഞ്ഞു

പണം തന്നവൻ പണിചെ-
യ്യാൻ ഉപദേശിച്ച്
പിന്നെ ഞാൻ അയാളെ കണ്ടതില്ല
പിന്നെ ഞാൻ അയാളെ കണ്ടതില്ല
ഒറ്റയ്ക്കല്ല ഞാൻ ദരിദ്രനല്ല
ഞാൻ എൻ കൂടെ എന്നും ദൈവമുണ്ട്
മറക്കില്ല ഞാൻ ഒരിക്കലും എൻ പിൻകാലം (2)

അഭിജയ പി
3എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത