ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
13:02, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24202 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി | color=5 }} നമ്മുടെ പരിസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി
നമ്മുടെ പരിസ്ഥിതിയെ കുറിച്ച് നമുക്ക് വല്ല വിചാരവും ഉണ്ടോ. നമ്മൾ എല്ലാവരും പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നു. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന കാര്യങ്ങൾ ചെയ്യരുത് എന്ന് പറയുമ്പോൾ അതിനു വിപരീതമായി പ്രവർത്തിക്കുന്നു. അതുകൊണ്ട് നമുക്ക് എപ്പോഴും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നു. 
    പ്രകൃതിക്ക് ദോഷം ചെയ്യുന്ന പ്ലാസ്റ്റിക്കുകൾ ധാരാളമായി ഉപയോഗിക്കുകയും അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യുന്നു. കുന്നുകളും മലകളും ഇടിച്ചു നിരത്തുന്നു, ബഹുനില കെട്ടിടങ്ങൾ (ഫ്ലാറ്റുകൾ) പണിയുന്നു, മരങ്ങൾ എല്ലാം മുറിച്ചു കളയുന്നു, എല്ലായിടത്തും കോൺക്രീറ്റുകൾ മാത്രം. 
    നമ്മൾ പ്രകൃതിയോട് ചെയ്ത ദോഷത്തിൻ്റെ ഫലമാണ് ഇപ്പോൾ നാം അനുഭവിക്കുന്നത്. കൊറോണ വൈറസ്സ് ലോകത്തെ കീഴടക്കികൊണ്ടിരിക്കുന്നു. ചിന്തിക്കണം, പ്രകൃതിയിൽനിന്ന് അകന്നു ജീവിച്ചാൽ അതു നമ്മുടെ നിലനിൽപ്പിനെതന്നെ ബാധിക്കുമെന്ന്. പ്രകൃതി  ഫാക്ടറിയാണെങ്കിൽ നാം അതിലെ തൊഴിലാളികളാണ്. ഫാക്ടറിക്ക് യോചിച്ച തൊഴിലാളികളുടെ അദ്ധ്വാനം ഫാക്ടറിയുടെ നഷ്ടത്തേയും ലാഭത്തേയും ബാധിക്കും അതുപോലെ ഫാക്ടറിയുടെ   ലാഭനഷ്ടങ്ങൾ തൊഴിലാളികളേയും. നമ്മളും പ്രകൃതിയുടെ ഭാഗമാണെന്ന് ചിന്തിക്കുക, പ്രകൃതിക്കുവേണ്ടി പ്രവർത്തിക്കുക, പ്രകൃതിയോടൊപ്പം ജീവിക്കുക.
    നാം അറിഞ്ഞോ അറിയാതെയോ ചെയ്ത ദ്രോഹങ്ങൾക്ക് പ്രകൃതിയോട് മാപ്പ് ചോദിക്കാം,  ഇപ്പോഴത്തെ മഹാമാരിയെ ചെറുത്തുതോൽപ്പിക്കാൻ നമുക്കൊന്നുചേ‍ർന്ന് പ്രവ‍ർത്തിക്കാം. വ്യക്തി ശുചിത്വത്തോടും ശാരീരിക അകലത്തോടും സമൂഹിക ഒരുമയോടും കൂടെ കോവിഡിനെ അതിജീവിക്ക
കൃഷ്ണപ്രിയ. പി. എസ്
3 A ജി. എം. എൽ. പി. എസ്. ചമ്മന്നൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം