എ.യു.പി.എസ്. ചെമ്പ്രശ്ശേരി/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:00, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനത്തിന്റെ നാളുകൾ

വേനലവധി വന്നല്ലോ
കൊറോണ യുടെ രൂപത്തിൽ
ലോകം മുഴുവൻ പരന്ന ല്ലോ
കൊറോണ എന്ന വൈറസ്

ജനങ്ങളെല്ലാം
ഭീതിയിലാഴ്ത്തി
ലോകം മുഴുവൻ വിത്തുപാകി
പ്രവാസികളെ കണ്ണീരിലാഴ്ത്തി
ഈ കാട്ടുതീ പടർന്നല്ലൊ

ഭീതി വേണ്ട ഭീതി വേണ്ട
നിപ്പയും പ്രളയവും പോലെ
ഇതിനെയും നമുക്കു തുരത്തിടാം
ഒത്തൊരുമിച്ച് കൈകോർക്കാം

ജാഗ്രതയോടെ മുന്നേറാം
പൊരുതി നമുക്കു ജയിച്ചീടാം
മാസ്ക് ധരിക്കാം കൈയുറ ധരിക്കാം
സാനിറ്റൈസറും ഉപയോഗിക്കാം

ജീവൻ പോലും പണയം വെച്ച്
നമുക്കുവേണ്ടി ഉറക്കമൊഴിച്ച്
നിയമപാലകരും ട്രോണുകളും
കാവൽ മാലാഖമാരെ പോലെ
ആരോഗ്യ പ്രവർത്തകരും മന്ത്രിയും

തൽസമയ വിവരം നൽകാൻ
ഓടി നടക്കും മാധ്യമപ്രവർത്തകരും
ഇതിനെല്ലാം നിയന്ത്രിക്കാനായി മുന്നിലുണ്ട് നമ്മുടെ സർക്കാരും

പിന്നെ എന്തിനു ഭയം നമുക്ക്
ഒറ്റക്കെട്ടായി കൈകോർക്കാം
അതിജീവിക്കും അതിജീവിക്കും
നാമീ മഹാമാരിയിൽ നിന്നും



ജീന ജയൻ
6 B AUPS Chembrasseri
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത