സെന്റ് ആന്റണീസ് എൽപിഎസ് തരകനാട്ടുകുന്ന്/അക്ഷരവൃക്ഷം/വൃത്തി നമ്മുടെ ശക്തി
വൃത്തി നമ്മുടെ ശക്തി വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും, ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. കൂടെക്കൂടെയും, ഭക്ഷണത്തിനു മുമ്പും, പിമ്പും കൈകൾ നന്നായി സോപ്പിട്ടു കഴുകുക. ഇത്തരം നല്ല ശീലങ്ങൾ വഴി വയറിളക്ക രോഗങ്ങൾ, വിരകൾ തുടങ്ങി കോവിഡ് 19 വരെ നമുക്ക് തടയാൻ കഴിയും. കൈകൾ കഴുകുമ്പോൾ കൈയുടെ മുകൾ ഭാഗത്തും, വിരലുകൾക്ക് ഇടയിലും നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കൻഡ് നേരമെങ്കിലും ഉരച്ചു കഴുകുന്നതാണ് ശരിയായ രീതി. അങ്ങനെ നിരവധി വൈറസുകളെയും, ബാക്റ്റീരിയകളെയും അകറ്റി നിർത്താൻ നമുക്ക് കഴിയും. നഖം വെട്ടി വൃത്തി ആക്കുന്നത് രോഗാണുക്കളെ തടയും. രാവിലെ ഉണരുമ്പോളും, രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പും പല്ല് തേക്കുക. എന്നും കുളിക്കുക, വസ്ത്രങ്ങൾ വൃത്തിയായി സൂക്ഷിക്കുക തുടങ്ങി നല്ല ശീലങ്ങൾ നാം ശീലിക്കണം. അങ്ങനെ നല്ല ആരോഗ്യം നാം കാത്തു സൂക്ഷിക്കണം. വൃത്തി നമ്മുടെ ശക്തിയാണ്.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം