സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി 2

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി 2

പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളും ഒത്തിണങ്ങി കഴിയുമ്പോഴാണ് ജീവിതം സുഖകരമായി തീരുന്നത്. പഴയ കാലത്ത് ഈ ബന്ധം ശരിയായി നിലനിന്നിരുന്നു. മലിനമാകുന്ന പുഴുക്കൾ മരങ്ങൾ, ഞങ്ങിയ ജലാശയങ്ങൾ, ചുരുങ്ങി വരുന്ന വനങ്ങൾ, കുറഞ്ഞു പോകുന്ന ഹരിതാഭകൾ, അപ്രത്യക്ഷമായ ജീവവർഗ്ഗങ്ങൾ ഇതൊക്കെ ഇന്നത്തെ ദുരന്ത യാഥാർത്യങ്ങൾ തന്നെയാണ്. ഇതിനൊക്കെ കാരണം മനുഷ്യൻ ആണ്‌. പരിസ്ഥിതിയെ സംരക്ഷിക്കേണ്ട മനുഷ്യർ പരിസ്ഥിതിയെ സംഹരിക്കുന്നവരായി മാറി. നമ്മുടെ കർത്തവ്യമാണ് ഈ പ്രകൃതിയെ സംരക്ഷിക്കുക എന്നത്. പരിസ്ഥിതിക്ക് നാശം വരുന്ന ഒരു കാര്യങ്ങളും നമ്മൾ ചെയ്യാതെ ഇരിക്കുക. കുളത്തിലേക്കോ തോട്ടിലേക്കോ പുഴയിലേക്കോ മാലിന്യങ്ങൾ വലിച്ചെറിയാതെ അത് നമ്മുടെ വീടുകളിൽ തന്നെ സംസ്കരിക്കുക. നമ്മുടെ കരങ്ങൾ വഴി നമ്മുടെ പ്രകൃതിയെ മലിനമാക്കില്ല എന്ന് ഓരോരുത്തർക്കും തീരുമാനമെടുക്കാം. നമ്മുടെ മനുഷ്യന്റെ ആരോഗ്യ പരമായ ജീവിതത്തിൽ പരിസ്ഥിതി വളരെ പ്രാധാന്യം അർഹിക്കുന്നു. കാരണം ഇതു മനുഷ്യന്റെ ഏകഭവനം ആണ്‌. മാത്രമല്ല ഇതു വായു ഭക്ഷണം മറ്റു ആവശ്യങ്ങൾ നൽകുന്നു. പരിസ്ഥിതി നാശം വരുന്ന ഒരു കാര്യവും ചെയ്യാതെ പ്രകൃതി സൗഹൃദപരമായ നിലപാടുകൾ കൈക്കൊള്ളുക.

ആഷ്‌ലി തോമസ്
7 C സെൻറ്.ജോർജ്ജ് മൗണ്ട് ഹൈസ്ക്കൂൾ കൈപ്പട്ടൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം