കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

മനുഷ്യരാശി നേരിടാൻ സാധ്യതയുള്ള ഏറ്റവും വലിയ വിപത്തായി മൂന്നാം ലോകമഹായുദ്ധത്തെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് മലിനീകരണം അതിലധികം ഭയാനകമായ രൂപം പ്രാപിച്ചിരിക്കുകയാണ്. രോഗങ്ങളും പകർച്ചവ്യാധികളും മനുഷ്യരെ വേട്ടയാടാൻ തടങ്ങിയിട്ട് ആയിരക്കണക്കിനു വർഷങ്ങളായി.
"പൊതുസ്ഥലത്ത് തുപ്പരുത്; അത് ശിക്ഷാർഹമാണ്"- കോറോണ വൈറസിനെ പ്രതിരോധിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച്ച പുറത്തിറക്കിയ ലോക് ഡോൺ കാലത്തെ ഏറ്റവും പ്രധാന മാർഗനിർദ്ദേശങ്ങളിൽ ഒന്നാണ്.' വ്യക്തിശുചിത്വം,ഗൃഹശുചിത്വം,പരിസരശുചിത്വം എന്നിവയാണ് ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ.ആരോഗ്യ ശുചിത്വ പാലനത്തിന്റെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം.കൂടാതെ ഭക്ഷണത്തിനു മുമ്പും ഭക്ഷണത്തിനു ശേഷവും കൈകൾ വൃത്തിയായി കഴുകുക. പൊതു സ്ഥലങ്ങളിൽ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോൾ കൈകൾ സോപ്പിട്ട് നന്നായി കൈ കഴുകുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല മാസ്കു് എന്നിവ ഉപയോഗിക്കുന്നത് വായുവിലൂടെയുള്ള രോഗവ്യാപനത്തെ തടയാൻ സഹായിക്കും. ശരീരശുചിത്വം ഉറപ്പാക്കുക. ശുചിത്വം സംബന്ധിച്ച് മാനദണ്ഡങ്ങൾ ലോകത്തിൽ എല്ലായിടത്തും ഒരുപോലെ അല്ലെന്നതാണു വാസ്തവം. അതു സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടോടെയാണ് ആളുകൾ വളർന്നു വരുന്നത്. സ്കൂളുകളിൽ ശുദ്ധമായ അടുക്കും ചിട്ടയുമുള്ള ഒരു അന്തരീക്ഷമാണ് ഉണ്ടായിരുന്നു.. അത് നല്ല ശുചിത്വശീലം വളർത്തിയെടുക്കാൻ വിദ്യാർഥികളെ സഹായിച്ചിരുന്നു. എന്നാൽ ഇന്നോ? കളിക്കാനും വ്യായാമം ചെയ്യാനുമുള്ള സ്ഥലങ്ങൾ ആയിരക്കുന്നതിനു പകരം ചില സ്കൂൾ ഗ്രൗണ്ടുകൾ ശരിക്കും ചവറ്റുകൂന ആയി മാറിയിരിക്കുന്നു. ക്ലാസ് മുറി വൃത്തിയാക്കുന്നത് കുട്ടികൾ ഒരു ശിക്ഷയായാണ് കാണുന്നത്. കുട്ടികൾ മാത്രമല്ല മുതിർന്നവരും ഇങ്ങനെതന്നെ. വ്യവസായശാലകൾ ഇതിന് ഏറ്റവും ഉദാഹരണമാണ്. ഇങ്ങനെയൊരു ലോകത്തിൽ എവിടെയാണ് ശുചിത്വം കാണാൻ കഴിയുന്നത്? രോഗങ്ങളുടെ വളർത്തു കേന്ദ്രങ്ങളാണ് ഇത്തരം അനധികൃത മാലിന്യ നിക്ഷേപങ്ങൾ. ഇപ്പോൾ ഒത്തുപിടിച്ച് പ്രയന്തിച്ചാൽ രക്ഷപെടാം. ഇല്ലെങ്കിൽ കോവിഡുമായി വരാനിരിക്കുന്ന മഴക്കാലത്തെ ദുരിതമായി കാണാം.എല്ലാ മഴക്കാലവും നമുക്ക് പനി കാലമായി കൊണ്ടിരിക്കുകയാണ്.നിപ മുതൽ എല്ലാം. ഈ ലോക്ഡൗൺകാലത്ത് നാം നമുക്ക് ചെയ്യാവുന്ന ശുചിത്വം പാലിക്കണം. എന്തുതരം പനി എന്നു തിരിച്ചറിയാനാവാതെ ലോകം കരയുമ്പോൾ നാം ഒരുമയോടെ ജാതിഭേദമില്ലാതെ ഈ രോഗത്തെ കണ്ട് അതിൽ നിന്ന് രക്ഷനേടുകയാണ് വേണ്ടത്.ഈ കോവിഡിനെ തുരത്തുന്നതിന് ഏറ്റവും വലിയ മാർഗത്തിലൊന്നാണ് ശുചിത്വം. അതിജീവനം തന്നെ മുന്നിലുള്ള വലിയ ചോദ്യം

ഉത്തര
9C കെ.എം.ജി.വി.എച്ച്.എസ്.എസ് തവനൂർ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം