എ.എം.എൽ.പി.എസ്. മുണ്ടക്കുളം/അക്ഷരവൃക്ഷം/പച്ച പിടിച്ച കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
പച്ച പിടിച്ച കുട്ടി.

പച്ച പിടിച്ച കുട്ടി. ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ മിനുമോൾ ഒരു പേപ്പർ കഷ്ണവുമെടുത്ത് ഒരോട്ടം പുറത്തേക്ക് . ഇതെങ്ങോട്ടാ ടോയ് ലറ്റിലേക്കോ ..ഏട്ടത്തി അവളുടെ പിന്നാലെ കൂടി. കുറച്ചു കഴിഞ്ഞതേ ഉള്ളൂ കുട്ടി ഒരു പുൽച്ചാടിയുമായി അകത്തേക്കു വന്നു.. ഹായ്... ഹായ്... അവൾക്കു ഉത്സാഹമായി... കടലാസിൽ പൊതിഞ്ഞ് അതിനെ ഒട്ടും വേദനിപ്പിക്കാതെ.. പിന്നെ അതിൻ്റെ കാലുകൾ നോക്കി.മീശ മേൽ സ്പർശിച്ചു... അതിനു നേരെ കണ്ണുരുട്ടി... ഇരു കയ്യിലും മാറി മാറി വച്ചു കൗതുകപൂർവ്വം നിരീക്ഷിച്ചു... അതിൻ്റെ പച്ച നിറത്തിൽ തന്നെ നോക്കിയിരിപ്പായി.. ഒരൊറ്റച്ചാടം.. പുൽച്ചാടി അവളുടെ കയ്യിൽ നിന്ന് ദൂരേക്ക് ചാടിക്കളഞ്ഞു.. അവളും ഒരു ചാട്ടം ചാടി.. സന്തോഷത്തിൻ്റെ ചാട്ടം...

സജ ഫാത്തിമ
2C എ എം എൽ പി സ്കൂൾ മുണ്ടക്കുളം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ