സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/രോഗത്തെ അകറ്റാം
രോഗത്തെ അകറ്റാം
രോഗം എല്ലാവരുടെയും ജീവിതത്തിലും സാധാരണമാണ്.ഒരു അസുഖം വരുകയും അത് സുഖം പ്രപിക്കുകയും ചെയ്യും .എന്നാൽ രോഗം സുഖം പ്രപിക്കാതിരുന്നാലോ അത് പ്രശ്നമായി മാറും .അതിനാൽ രോഗം വരാതെ സൂക്ഷിക്കുകയാണ് വരേണ്ടത് .മർത്യർക്ക് രോഗപ്രതിരോധശേഷി വേണ്ടുന്നത് അത്യാവശ്യമാണ് .രോഗപ്രതിരോധശേഷിഒരു കുട പോലെയാണ് .കുട മഴയിൽ നിന്ന് നമ്മെ സംരെക്ഷിക്കുന്നതു പോലെ രോഗപ്രതിരോധശേഷി രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നു .പക്ഷെ രോഗം വന്നു കഴിഞ്ഞിട്ടല്ല അതിനു മുൻപ് തന്നെ അത് കൈവരിക്കണം .അതിനായി ചില കാര്യങ്ങൾ ശ്രെദ്ധിക്കേണ്ടതുണ്ട് .ഒന്നാമതായി ശുചിത്വം എപ്പോഴും ശീലമാക്കണം .ഭക്ഷണത്തിനു മുൻപും അതിനുശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കണം.പ്രോടീനുകളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കണം .പഴവർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം .ദിനചര്യ ശീലങ്ങളിൽ വ്യായാമം നിർബന്ധമാക്കണം .ദിവസേനെ ധാരാളം വെള്ളം കുടിക്കണം.ഒരു ദിവസം കുറഞ്ഞത് എട്ട് മണിക്കൂർ ഉറങ്ങണം .വ്യക്തിശുചിത്വത്തോടൊപ്പം പരിസരശുചിത്വവും നാം പാലിക്കണം .ഇങ്ങനെ നല്ല നല്ല ആരോഗ്യ ശീലങ്ങൾ പാലിച്ചാൽ രോഗപ്രതിരോധശേഷി കൂട്ടുകയും രോഗങ്ങളെ ജീവിതത്തിൽ നിന്ന് അകറ്റുകയും ചെയ്യാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |