ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
14:40, 9 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33010 (സംവാദം | സംഭാവനകൾ)
ക്രിസ്തു ജ്യോതി ഇ.എം.എച്ച്.എസ് .ചങ്ങനാശ്ശേരി
വിലാസം
ചെത്തിപ്പുഴ! വിദ്യാഭ്യാസ ജില്ല=കോട്ടയം

കോട്ടയം ജില്ല
സ്ഥാപിതം18 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്‌
അവസാനം തിരുത്തിയത്
09-03-201033010





ചരിത്രം

വാഴ്ത്തപ്പെട്ട ചാവറയച്ചന്‍റെ (ചാവറ കുര്യാക്കോസ് ഏലിയാസ് 1805-1885) വിദ്യാഭ്യാസ വീക്ഷണങ്ങളിലൂന്നി, പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കണമെന്ന മഹത്തായ സാമൂഹിക ദര്‍ശനത്തെ സാക്ഷാത്കരിക്കാന്‍ 1982-ല്‍ ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തോട് ചേര്‍ന്ന് സ്ഥാപിതമായ വിദ്യാലയമാണിത്. റവ. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ.യും റവ. ഫാ.ജോസഫ് സി.എം.ഐ.യുംമാണു സ്ഥാപക പുരോഹിതര്‍. ഫാ. ജെയിംസ് കോഴിമറ്റം സി.എം.ഐ. ആദ്യമാനേജരും ഫാ. ജോസഫ് ചിറയില്‍ സി.എം.ഐ. പ്രഥമാധ്യാപകനുമായിരുന്നു. ആരംഭകാലത്ത് ഹൈസ്കൂളായിട്ടായിരുന്നു പ്രവര്‍ത്തനം. അഞ്ചാം തരം മുതല്‍ എട്ടാം തരം വരെ - 21 വിദ്യാര്‍ത്ഥികളും 7 അദ്ധ്യാപകരുമാണുണ്ടായിരുന്നത്. ബാലാരിഷ്ടതകള്‍ ഏറെ ഉണ്ടായിരുന്നു. പിന്നീടുള്ള ശ്രമങ്ങള്‍ മാറ്റത്തിനു വേണ്ടിയായിരുന്നു. 1985-ല്‍ ആദ്യ എസ്.എസ്. എല്‍.സി. റിസള്‍ട്ട് വന്നു. പിന്നീട് ഒരു ജൈത്രയാത്ര തന്നെ നടത്തി. ആദ്യത്തെ പത്താം തരം വിജയത്തിന്‍റെ മധുരം വര്‍ദ്ധിപ്പിച്ചുകൊണ്ട് 2002-ല്‍ പ്ലസ് ടുവിന്‍റെ പ്രഥമവിജയവും വന്നു. സ്ഥാപക പുരോഹിതരുടെയും മറ്റ് അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും പി.ടി.എ.യുടെയും കൂട്ടായ പരിശ്രമത്തിലൂടെ ചാവറയച്ചന്‍റെ വീക്ഷണങ്ങള്‍ക്ക് പ്രകാശം പകരാന്‍ കഴിഞ്ഞു. 2010-ല്‍ എത്തി നില്‍ക്കുന്പോള്‍ വിദ്യാലയം അതിന്‍രെ ശ്രേഷ്ഠമായ 28 വര്‍ഷങ്ങള്‍ പിന്നിട്ടു. 1059 വിദ്യാര്‍ത്ഥികളും 42 അദ്ധ്യാപകരും 12 അനദ്ധ്യാപകരും ആയി വിദ്യാലയം അതിന്‍രെ ജൈത്രയാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.


മാനേജ്മെന്‍റ്

ചെത്തിപ്പുഴ തിരുഹൃദയ ദേവാലത്തിലെ മാനേജരച്ചനും ഡയറക്ടറും ചേര്‍ന്നാണ് ഭരണം നടത്തുന്നത്. നിലവില്‍ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ട്. റവ. ഫാ. ജെയിംസ് തയ്യില്‍ സി.എം.ഐ. മാനേജരായും റവ. ഫാ. ജെയിംസ് മുല്ലശ്ശേരി സി.എം.ഐ. ഡയറക്ടറായും റവ. ഫാ, സ്കറിയാ എതിരേറ്റ് സി.എം.ഐ. പ്രിന്‍സിപ്പലായും ശ്രീമതി തങ്കമ്മ കുഞ്ചെറിയാ വൈസ് പ്രിന്‍സിപ്പലായും ശ്രീ. ബാബു ജോസഫ് സ്റ്റാഫ് സെക്രട്ടറിയായും ശ്രീമതി ഡാലി ജോര്‍ജ്ജ് അസി. സ്റ്റാഫ് സെക്രട്ടറിയായും ശ്രീ. സാബു തോട്ടുങ്കല്‍ പി.ടി.എ. പ്രസിഡന്‍റായും പ്രവര്‍ത്തിക്കന്നു.

സ്കൂള്‍ പ്രവേശനം

വിദ്യാലയ പ്രവേശനത്തിന് യഥാവിധി പ്രവേശന പരീക്ഷ ഉണ്ടായിരിക്കും. പഠനാഭിരുചിയുടെ തോത് നിര്‍ണയിച്ചതിനുശേഷം അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് അഭിമുഖത്തിനു ശേഷം പ്രവേശനം നല്‍കുന്നു.

സ്കൂള്‍ സമയം

രാവിലെ 8.45 മുതല്‍ ഉച്ചതിരിഞ്ഞ് 3.20 വരെ 45 പീരിയഡുകളായി സ്കൂള്‍ സമയം നിജപ്പെടുത്തിയിരിക്കുന്നു. താമസിച്ചെത്തുന്ന വിദ്യാര്‍ത്ഥികളുംടെ ഭവനങ്ങളില്‍ വിളിച്ചന്വേഷിച്ചതിനു ശേഷമേ ക്ലാസ്സില്‍ പ്രവേശിപ്പിക്കുകയുള്ളൂ.

യൂണിഫോം / ഡ്രസ്സ് കോഡ്

വിദ്യാര്‍ത്ഥികള്‍ക്ക് നേവി ബ്ലൂ പാന്‍റ് / സ്കേര്‍ട്ട് , വെള്ള ഷര്‍ട്ട്, ബ്ലാക്ക് ഷൂ, നേവിബ്ലൂ സോക്സ്, മെറൂണ്‍ ടൈ, ഫോട്ടോ പതിപ്പിച്ച ഐഡന്‍റിറ്റി കാര്‍ഡ് എന്നിവയാണു. പ്ലസ് വണ്‍ പ്ലസ്ടു പെണ്കുട്ടികള്‍ വെള്ള ഷര്‍ട്ടിനു മീതെ ചെക്കിന്‍റെ ഓവര്‍കോട്ട് ധരിക്കണം. കൂടാതെ മുടി രണ്ടായി പിന്നി ബ്ലാക്ക് ബാന്‍ഡും ഇടണം.

ഭാഷ

ഇംഗ്ലീഷില്‍ ആശയവിനിമയം നടത്തിവരുന്ന ഒരു വലിയ കാന്പസാണു ക്രിസ്തുജ്യോതി. സ്വദേശിയരും വിദേശമലയാളികളുടെ മക്കളും ഇവിടെ പഠിക്കുന്നുണ്ട്. അഞ്ചാം തരം മുതല്‍ പത്താം തരം വരെ മലയാളം പഠിക്കണം. വിദേശവിദ്യാര്‍ത്ഥികള്‍ക്ക് മലയാളത്തിനു പകരമായി സ്പെഷ്യല്‍ ഇംഗ്ലീഷ് പഠിക്കുവാന്‍ അവസരമുണ്ട്. പതിനൊന്നിലും പന്ത്രണ്ടിലും വിദ്യാര്‍ത്ഥികള്‍ രണ്ടാം ഭാഷയായി ഫ്രഞ്ചോ സിറിയക്കോ തിരഞ്ഞെടുക്കുന്നു.

പി.ടി.എ.

വര്‍ഷത്തില്‍ പ്രധാനമായും അ‍ഞ്ചോ ആറോ പി.ടി.എ. ജനറല്‍ ബോഡി കൂടാറുണ്ട്. കൂടാതെ പരീക്ഷകളില്‍ നിലവാരം പുലര്‍ത്താത്ത വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്കായി പ്രത്യേകം മീറ്റിംഗുകള്‍ കൂടി പഠനപുരോഗതി വിലയിരുത്താറുണ്ട്. സ്കൂളിന്‍റെ പുരോഗമനങ്ങള്‍ക്ക് പി.ടി.എ. എന്നും മുന്‍പന്തിയിലാണു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.891746" lon="77.161789" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.586446, 76.521797, Jenny Flowers International Manjoor South, Marangattykavala, Neendoor, Kottayam, Kerala, India Kottayam, Kerala </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
  • ചങ്ങനാശ്ശേരി റയില് വേ സ്റ്റേഷനില്‍ നിന്നും കിഴക്കോട്ട് 2 കി. മീ. ദൂരം.
  • പ്രധാന ജംഗ്ഷന്‍ കുരിശുമ്മൂട്. അവിടെ നിന്നും 500 മീറ്റര്‍.
  • ചങ്ങനാശ്ശേരി നഗരത്തില്‍ നിന്നും കിഴക്കോട്ട് 2.5 കി. മീ. ദൂരം.
  • ചങ്ങനാശ്ശേരി കോട്ടയം പ്രൈവറ്റ് ബസ് റൂട്ട് സ്കൂളിനു സമീപത്തകൂടി.