എ യു പി എസ് വാഴവറ്റ/അക്ഷരവൃക്ഷം/ കോവിഡിനെതിരെ....

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡിനെതിരെ....


ഉച്ചവെയിലിൽ തിളയ്ക്കുന്ന നേരത്ത്
കാവലായി നിൽക്കും സോദരരെ
നിങ്ങൾതൻ സ്വന്തം നാടിനു വേണ്ടി
നിലകൊള്ളുവോരെ ഞാൻ ഓർത്തിടുന്നു....
ഭൂമിയിൽ പെരുകുന്ന കോറോണയോടല്ലയോ
നിങ്ങൾ തൻ യുദ്ധവും പോർവിളിയും....
രോഗപ്രതിരോധ പ്രവർത്തനമല്ലയോ
സർക്കാരിനൊപ്പം നാം ചെയ്തിടുന്നു......
എല്ലാ യോഗവും കൂട്ടവും ഒഴുവാക്കു
അങ്ങനെ പ്രതിരോധിക്കാം കോറോണയെ നാം......
പ്രതിരോധ പ്രവർത്തനം ഉജ്ജ്വലമാക്കുവാൻ
നമ്മുടെ സർക്കാരും കിണഞ്ഞു കേണു......
ധരിക്കു മുഖം മൂടി പാലിക്കു അകലം
എന്നു നിൻ പ്രതിരോധ ആപ്തവാക്യം......
ഇപ്പോഴാകന്നാലെ നാളെ അടുക്കാലോ
എന്നുള്ള ചിന്തയാൽ നീങ്ങിടേണം.....
ആരോഗ്യ പ്രവർത്തന രംഗത്തു നിൽക്കുന്ന
നല്ല മനസ്സിനെ ഓർത്തിടുന്നു......
ഇടക്കിടെ കഴുകാം നമ്മുടെ കൈകൾ
വൃത്തിയാക്കാം നമ്മൾതൻ ശരീരമെല്ലാം.....
ഈശ്വര തുല്യരാം ആരോഗ്യപ്രവർത്തകർ
അവരെ ഓർക്കാം നമുക്കിനിമിഷം......
ദൈവമേ കാത്തുകൊൾകങ്ങുന്നി ഭൂമിയിൽ
കോറോണയാൽ ക്ലേശിക്കും രോഗികളെ
നിങ്ങൾക്കായി നൽകട്ടെ
ഈശ്വരനെന്നെന്നും
ആയുരാരോഗ്യ സൗഖ്യങ്ങളെ.....
ആയുരാരോഗ്യ സൗഖ്യങ്ങളെ...


 

ജെന്ന മരിയ റോസ്.പി.
6 A എ യു പി സ്കൂൾ വാഴവറ്റ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത