ഗവ.എച്ച് .എസ്.എസ്.പാട്യം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ജീവിത യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
10:14, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലത്തെ ജീവിത യാത്ര

നമ്മൾ ഓരോരുത്തരും നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വലിയ പ്രതിസന്ധിയാണ് കൊറോണ അഥവാ കോവിഡ് 19. ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഈ മഹാമാരി നമ്മുടെ കൊച്ചു കേരളത്തിലും എത്തിക്കഴിഞ്ഞു. ഈ രോഗം ഇനിയും പകരാതിരിക്കണമെങ്കിൽ സർക്കാർ പറയുന്നതിനനുസരിച്ച് ജനങ്ങൾ വീട്ടിൽ തന്നെ കഴിയേണ്ടതുണ്ട്. ഈ രോഗം പടരാതിരിക്കാനാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ആദ്യം ഈ രോഗത്തിനെതിരെ പോരാടിയ ആരോഗ്യ വകുപ്പിന് നന്ദി പറയേണ്ടതുണ്ട്. ഇറ്റലി, അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ദിവസം തോറും നിരവധി പേർ മരണമടയുകയാണ്. കേരളത്തിൽ ഈ അവസ്ഥ വരാതിരിക്കാൻ നാം പ്രയത്നിക്കേണ്ടതുണ്ട്. കൈകൾ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിൽ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്. അതുപോലെ രോഗമുക്തരുടെ എണ്ണം കൂടുകയും ചെയ്യുന്നു.

കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി ഇതിനെതിരെ പോരാടണം. ഈ കൊച്ചു കേരളത്തെ സംരക്ഷിക്കേണ്ടതുണ്ട്. ഈ ഉത്തരവാദിത്തം കേരളത്തിലെ ജനങ്ങളായ നമ്മളോരോരുത്തരും നിറവേറ്റേണ്ടതുണ്ട്.

അനുപ്രിയ എ. കെ.
9 എ ഗവ.എച്ച്.എസ്.എസ് പാട്യം
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം