ചെണ്ടയാഡ് യു.പി.എസ്/അക്ഷരവൃക്ഷം/കൂട്ടായ്മയുടെ അതിജീവനം
കൂട്ടായ്മയുടെ അതിജീവനം
വർഷങ്ങൾക്ക് മുമ്പ് ലോകമെങ്ങും ഭീതിയിൽ കഴിഞ്ഞ ഒരു കാലമുണ്ടായിരുന്നു . കൊറോണയെന്ന മഹാമാരി ലോകത്ത് പെയ്തിറങ്ങിയ കാലം .അന്ന് ജാതിയും മതവും നോക്കാതെ ലോകമെങ്ങും ഒറ്റക്കെട്ടായി രോഗത്തെ പ്രതിരോധിച്ചിരുന്നു . ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊറോണ വൈറസിനെ കണ്ടെത്തിയത് . ലോകം മുഴുവൻ ഒരു പാട് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ലക്ഷക്കണക്കിന് പേർ മരിച്ച് വീഴുകയും ചെയ്തു . എന്നാൽ ഇങ്ങ് കേരളം എന്ന ചെറിയ സംസ്ഥാനത്ത് ഈ രോഗം അധികം വ്യാപിക്കാൻ ഇടയായില്ല . കാരണം എന്തെന്നറിയുമോ ? അവിടെ ഒരു ടീച്ചറമ്മ ഉണ്ടായിരുന്നു . വടിയും പിടിച്ച് ഒരു ടീച്ചർ വിദ്യാർത്ഥിയെ ശാസിക്കുമ്പോലെ അവിടെയുള്ള ജനങ്ങളെ രോഗത്തിൻ്റെ വ്യാപനത്തെ കുറിച്ചും പ്രതിരോധ മാർഗങ്ങളെ പറ്റിയും പഠിപ്പിച്ച് ശരിയായ ബോധവൽക്കരണം നൽകി വീടുകളിൽ ഇരുത്തി . അന്ന് ജനങ്ങൾക്ക് മാസങ്ങളോളം വീടുകളിൽ ഇരിക്കേണ്ടി വന്നിട്ടുണ്ട് . തിരക്കിലാണ്ട് ജീവിക്കാൻ മറന്നു പോയ മലയാളികൾക്ക് ആ കാലം വിശ്രമിക്കാനും കുടുoബ ബന്ധം ദൃഢപ്പെടുത്താനുo പ്രകൃതിയിലേക്ക് ഇറങ്ങാനും സാധിച്ചു . ജോലിത്തിരക്ക് കാരണം മക്കളെ ശ്രദ്ധിക്കാൻ കഴിയാഞ്ഞ രക്ഷിതാക്കൾക്ക് അവരുടെ കൂടെ ചെലവഴിക്കാനും ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കി നൽകാനും സാധിച്ചെങ്കിലും മറുവശത്ത് ഒരോരത്തരെയും രോഗഭീതി വേട്ടയാടിയിരുന്നു. വളരെ കുറച്ച് പേർ മരണത്തിന് കീഴടങ്ങിയെങ്കിലും അതിലേറെ പേരെ രോഗം ഭേദമാക്കി ജീവിതത്തിലേക്ക് തിരിച്ചയക്കാനും ഇവിടുത്തെ ആരോഗ്യ മേഖലയിലെ കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട് . അന്ന് ലോകം മുഴുവൻ കൊച്ചു കേരളത്തിൻ്റെ കൊറോണ പ്രതിരോധ മാർഗങ്ങളെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു . അങ്ങനെ എല്ലാവരുടെയും ഐക്യത്തോടെയുള്ള പ്രവർത്തനങ്ങളാൽ കൊറോണ എന്ന മഹാ മാരിയെ തുരത്താൻ സാധിച്ചു .ഒത്തൊരുമയോടെയുള്ള പ്രവർത്തനങ്ങളാൽ ഏത് മഹാ വിപത്തിനെയും മറികടക്കാൻ കഴിയും എന്നതാണ് വരും തലമുറകൾക്ക് ഈ അതിജീവനത്തിൻ്റെ കഥയിലൂടെ പകർന്ന് കൊടുക്കാൻ സാധിക്കുന്നത
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Kanoor ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Panoor ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- Kanoor ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- Kanoor ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Panoor ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- Kanoor ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ