ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
09:41, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

നമ്മുടെ ലോകരാജ്യത്തെല്ലാം
കൊറോണ വൈറസ് പടർന്നിടുന്നു
ചൈനയിൽ നിന്നും തുടങ്ങിയതല്ലോ
കൊറോണയെന്നൊരു മഹാമാരി
ഭാരതനാട്ടിലും വിരുന്നു വന്നു
കൊറോണയെന്നൊരു വൈറസ്
സോപ്പും വെള്ളവും ഉപയോഗിച്ച്
കൈകഴുകീടാം നമുക്കെല്ലാം
സാമൂഹ്യ അകലം പാലിക്കേണം
കൊറോണയെ തുരത്തീടാനായി
തുമ്മുമ്പോഴും ചുമക്കുമ്പോഴും
മൂക്കും വായയും പൊത്തീടേണം
അടച്ചു പൂട്ടലിലാണ് നമ്മൾ
കൊറോണ രോഗം പടരാതിരിക്കാൻ
പൂരവുമില്ല വിഷുവുമില്ല
തെയ്യം ഉത്സവം ഒന്നുമില്ല
ജാഗ്രതയോടെ പോരാടാം
കൊറോണ വൈറസിനെ തുരത്തീടാം

ആത്മിക. പി. പി
6 D ജി എച്ച് എസ് എസ് മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത