ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/എനിക്ക് ചുറ്റും

Schoolwiki സംരംഭത്തിൽ നിന്ന്
08:49, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kandala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എനിക്ക് ചുറ്റും | color= 2 }} <center...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എനിക്ക് ചുറ്റും

സൂര്യൻ നേരം പരപരാ വെളുത്തല്ലോ
പക്ഷികൾ കലപില പാട്ടുംപാടി പാടി
മാനത്തൂടെ പറന്നല്ലോ
അങ്കവാലൻ പൂവൻകോഴി
കൊക്കരക്കോ കൂവുമ്പോൾ
 തള്ളക്കോഴിയും കുഞ്ഞുങ്ങളും
കൊത്തിക്കൊത്തി നടക്കുന്നു
.കാക്കച്ചാരും നാട്ടുമൈനയും
 വിരുന്നുണ്ണാനായ് വന്നല്ലോ
കുഞ്ഞിപ്പൂച്ച കുസൃതികൾ കാട്ടി
പയ്യെപയ്യെ നടക്കുന്നു.
പല വർണത്തിൻ പൂക്കൾ മെല്ലെ
കാറ്റിലാടി രസിക്കുമ്പോൾ
പൂമ്പാറ്റകളും പൂത്തുമ്പികളും
തേൻ കുടിക്കാൻ വന്നല്ലോ .
ആഹാ എന്തൊരു രസമാണ്
 കാണാൻ എന്തൊരു രസമാണ്
എത്ര മനോഹര വർണങ്ങൾ
എത്ര മനോഹര ശബ്ദങ്ങൾ
കാറ്റും മഴയും വെയിലുമെല്ലാം
 പ്രകൃതി നൽകിയ വരദാനം

ഫഹ്മിദ .ആർ.
1 B ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



ഫഹ്മിദ .ആർ.