ഗവ.എൽ പി എസ് പ്ലാശ്ശനാൽ/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കളികൾ നിറയും അവധിക്കാലത്ത്
 കുട്ടികളെങ്ങും കാണാതായി
 കുട്ടികൾ നിറയും മൈതാനത്ത്
 കിളികൾ മാത്രമായല്ലോ
 ഇതിനൊരു കാരണം ഉണ്ടല്ലോ
 കൊറോണ എന്നൊരു ഭീകരനാ
 കൊറോണ വന്നൊരു നാൾ മുതലേ
 വീട്ടിനുള്ളിൽ ഇരുപ്പാണ്
 കളികളുമില്ല യാത്രയുമില്ല
 ആകപ്പാടെ മടുപ്പാണെ
 ഇത്തിരി മടുപ്പാണെന്നാലും
 വീട്ടിൽ തന്നെ ഇരിക്കേണം
 പേടിക്കേണ്ട കൊറോണയെ
 ജാഗ്രത എന്നും പാലിക്കാം

ദേവനന്ദ പി മനീഷ്
1 എ ഗവ.എൽ പി എസ് പ്ലാശ്ശനാൽ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത